Image

എംപിജിഎന്‍എ-യുടെ ഉത്ഘാടനം സിനിമാ താരം ശ്രീമതി സോന നായര്‍ ന്യൂയോര്‍ക്കില്‍ നിര്‍വ്വഹിച്ചു

Published on 08 June, 2012
എംപിജിഎന്‍എ-യുടെ ഉത്ഘാടനം സിനിമാ താരം ശ്രീമതി സോന നായര്‍ ന്യൂയോര്‍ക്കില്‍ നിര്‍വ്വഹിച്ചു
ന്യൂയോര്‍ക്ക്‌ : മള്‍ട്ടിമീഡിയ ഗ്രൂപ്പ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (MPGNA) ഉത്ഘാടനം സുപ്രസിദ്ധ സിനിമാതാരം ശ്രീമതി സോനാ നായര്‍ നിര്‍വ്വഹിച്ചു.

മെയ് 31 ന് ന്യൂയോര്‍ക്കിലെ ന്യൂ ഹൈഡ് പാര്‍ക്കിലുള്ള
MPGNA-യുടെ ഓഫീസില്‍ വച്ച് നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മള്‍ട്ടിമീഡിയ പ്രൊഫഷണലുകളുടെ സംഘടന ഉത്ഘാടനം ചെയ്യാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ടെന്ന് ശ്രീമതി സോനാ നായര്‍ അഭിപ്രായപ്പെട്ടു.

ആധുനിക ലോകത്തില്‍ മള്‍ട്ടിമീഡിയയുടെ ആവശ്യകതയും അതുവഴിയുള്ള സാമൂഹിക സാംസ്‌കാരിക മാറ്റങ്ങളും ദൈനംദിന ജീവിതത്തില്‍ ഒഴിവാക്കാനാവാത്ത സത്യമാണെന്നും അതിന്റെ പിറകില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയാണെന്നും സോനാ നായര്‍ അഭിപ്രായപ്പെട്ടു.

തന്റെ ഭര്‍ത്താവും ഒരു മള്‍ട്ടിമീഡിയ പ്രൊഫഷണല്‍ ആയതുകൊണ്ട് ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതും
MPGNA-യുടെ ഉത്ഘാടനം ചെയ്യാന്‍ കഴിഞ്ഞതും ഒരു അഭിമാനമായി കാണുന്നുവെന്നും സോനാ നായര്‍ അഭിപ്രായപ്പെട്ടു.
എംപിജിഎന്‍എ-യുടെ ഉത്ഘാടനം സിനിമാ താരം ശ്രീമതി സോന നായര്‍ ന്യൂയോര്‍ക്കില്‍ നിര്‍വ്വഹിച്ചു
South Indian Movie Star SONA NAIR inaugurated MPGNA on June 1st 2012 in New York. Photo- from left to right Aby, Sunil, Soji, Elias, Sona Nair, Balu Menon, Gee Paily, Saji, Sabhari Nath, Jayan .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക