Image

കോവിഡ് മൂലം മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍

Published on 28 October, 2020
കോവിഡ് മൂലം മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയാല്‍
റിയാദ്: സൗദിയില്‍ കോവിഡ് 19 പരിചരണത്തിനിടെ അണുബാധയേറ്റ് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം റിയല്‍ ധനസഹായം നല്‍കുമെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. പൊതുമേഖലയിലെയും സ്വകാര്യ മേഖലയിളെയും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതു രാജ്യക്കാര്‍ക്കും ഇതു ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

സൈനികരോ സാധാരണക്കാരോ ആയാലും ആനുകൂല്യത്തില്‍ നിന്നൊഴിയില്ല. 2020 മാര്‍ച്ച് 2 രാജ്യത്ത് ആദ്യ കോവിഡ് ബാധ രേഖപ്പെടുത്തിയത് മുതല്‍ സംഭവിച്ച മരണങ്ങളാണ് പരിഗണിക്കുക എന്നും ആദ്യ ആരോഗ്യ പ്രവര്‍ത്തകന്‍ കോവിഡ് പിടിപെട്ട് ജീവന്‍ വെടിഞ്ഞ മാര്‍ച്ച് 31 മുതലാണ് കാലയളവ് തുടങ്ങുക എന്നും റിപ്പോര്‍ട്ടുകളില്‍ ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക