Image

ഓണ്‍ലൈന്‍ ഹിയറിംഗിനിടെ ഷര്‍ട്ട് ധരിക്കാതെ സുപ്രീംകോടതി അഭിഭാഷകന്‍; അതൃപ്തി രേഖപ്പെടുത്തി ജഡ്ജി

Published on 28 October, 2020
ഓണ്‍ലൈന്‍ ഹിയറിംഗിനിടെ ഷര്‍ട്ട് ധരിക്കാതെ സുപ്രീംകോടതി അഭിഭാഷകന്‍; അതൃപ്തി രേഖപ്പെടുത്തി ജഡ്ജി

സുപ്രീംകോടതിയുടെ വെര്‍ച്ച്‌വല്‍ ഹിയറിങ്ങിനിടെ സ്‌ക്രീനില്‍ ഷര്‍ട്ടിടാതെ പ്രത്യക്ഷപ്പെട്ട് അഭിഭാഷകന്‍. സുദര്‍ശന്‍ ടിവി കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു അഭിഭാഷകന്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈന്‍ ഹിയറിങ്ങിന് എത്തിയത്. ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശ പ്രകാരം അഭിഭാഷകന്‍ ഷര്‍ട്ട് ധരിച്ചെത്തുകയായിരുന്നു.


ഹിന്ദുത്വ വെബ്സെെറ്റായ 'ഓപ് ഇന്ത്യ'യെ പ്രതിനിധീകരിക്കുന്ന അഭിഭാഷകനാണ് ഷര്‍ട്ടില്ലാതെ കോടതിയില്‍ ഹാജരായത്. അഭിഭാഷകന്റെ നടപടി കോടതിയോടുള്ള അവഹേളനമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. 


പൊറുക്കാനാകാത്ത തെറ്റാണിതെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും പറഞ്ഞു.

സുപ്രീംകോടതിയുടെ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഇതാദ്യമായല്ല കോടതി ചട്ടങ്ങള്‍ ലംഘിക്കപ്പെടുന്നത്. നേരത്തെ സുപ്രീംകോടതിയുടെ തന്നെ ഓണ്‍ലൈന്‍ ഹിയറിങ്ങിനിടെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ പുകവലിച്ചത് വിവാദമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക