Image

സുപ്രീംകോടതി മുന്‍ ജഡ്‌ജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി: ജസ്‌റ്റിസ്‌ കര്‍ണനെതിരെ കേസ്

Published on 28 October, 2020
സുപ്രീംകോടതി മുന്‍ ജഡ്‌ജിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി: ജസ്‌റ്റിസ്‌ കര്‍ണനെതിരെ കേസ്

ന്യൂഡല്‍ഹി; സുപ്രീംകോടതി മുന്‍ ജഡ്ജി ആര്‍ ഭാനുമതിയുടെ ചെന്നൈയിലെ വീട്ടില്‍ മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണന്‍ അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ചത് ദൗര്‍ഭാഗ്യകരമെന്ന് സുപ്രീംകോടതി. 


സി എസ് കര്‍ണന് എതിരെ നടപടി ആവശ്യപ്പെട്ട് ഡല്‍ഹിയിലെ തമിഴ് അഭിഭാഷകരുടെ കൂട്ടായ്മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.

ദിവസങ്ങള്‍ക്കുമുമ്ബ് അതിക്രമിച്ച്‌ കടക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കര്‍ണനും മറ്റ് അഞ്ചുപേര്‍ക്കും എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്രാസ് ഹൈക്കോടതി മുന്‍ ജഡ്ജിയായ കര്‍ണനെ കല്‍ക്കട്ട ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റിയതോടെയാണ് അദ്ദേഹം സുപ്രീംകോടതിക്ക് എതിരെ രംഗത്തിറങ്ങിയത്.


 സുപ്രീംകോടതി കൊളീജിയം ഉത്തരവ് ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം സ്റ്റേ ചെയ്തു. 2017 മെയില്‍ സുപ്രീംകോടതി അദ്ദേഹത്തെ കോടതിയലക്ഷ്യത്തിന് ആറുമാസം ശിക്ഷിച്ചു. തടവില്‍ കിടക്കവെ അദ്ദേഹം വിരമിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക