Image

നടി ആക്രമിക്കപ്പെട്ട സംഭവം ; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍

Published on 28 October, 2020
നടി ആക്രമിക്കപ്പെട്ട സംഭവം ; വിചാരണക്കോടതി മാറ്റണമെന്ന ആവശ്യവുമായി നടി ഹൈക്കോടതിയില്‍
വിചാരണക്കോടതി പക്ഷപരമായി പെരുമാറുന്നുവെന്നും, പ്രസ്‌തുത കോടതിയില്‍ നിന്ന് കേസ് മാറ്റി പരിഗണിക്കണമമെന്നു ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി ഹൈക്കോടതിയെ സമീപിച്ചു. കോടതിയുടെ നടപടി പലപ്പോഴും പക്ഷപാതപരമാണെന്നും പ്രോസിക്യൂഷന് അവസരം നല്‍കുന്നില്ലെന്നുമാണ് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. 

കോടതിയുടെ നടപടിയില്‍ സംശയം പ്രകടിപ്പിച്ച്‌ കേസിലെ ഇര തന്നെ രംഗത്തെത്തുന്നത് അപൂര്‍വമാണ്.വിചാരണയുടെ പേരില്‍ പ്രതികള്‍ തനിക്കെതിരെ നടത്തിയിട്ടുള്ള ചോദ്യം ചെയ്യല്‍ പീഡനമായി മാറി. 

ആ ഘട്ടത്തില്‍ കാഴ്‌ചക്കാരെ പോലെ നോക്കിയിരിക്കുന്ന സാഹചര്യമാണ് കോടതിയുടെ ഭാഗത്തു നിന്നും ഉണ്ടായത് തുടങ്ങി വിചാരണക്കോടതിയുടെ മേല്‍ പല സംശയങ്ങള്‍ പ്രകടിപ്പിച്ചുകൊണ്ടുള്ള ഹര്‍ജിയാണ് നടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നാണ് അറിയുന്നത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക