Image

കാര്‍ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു

Published on 08 June, 2012
കാര്‍ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു
മുസാഹ്മിയ: വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്ന കുടുംബം സഞ്ചരിച്ച കാര്‍ മറിഞ്ഞ്‌ ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. അഫീഫില്‍ നിന്നു റിയാദിലേക്കു പോകുന്ന കുടുംബമാണ്‌ മുസാഹ്മിയക്കടുത്ത്‌ വെച്ച്‌ അപകടത്തില്‍പെട്ടത്‌. ഇവര്‍ സഞ്ചരിച്ച കാര്‍ ടയര്‍പൊട്ടി റോഡിന്‌ ഒരു വശത്തെ ഇരുമ്പ്‌ തൂണിലിടിച്ച്‌ മറിഞ്ഞു കത്തുകയായിരുന്നു. രണ്ട്‌ യുവാക്കളും സ്‌ത്രീയും നാല്‌ കുട്ടികളുമാണ്‌ വാഹനത്തിലുണ്ടായിരുന്നത്‌. സിവില്‍ ഡിഫന്‍സ്‌, റെഡ്‌ക്രസന്‍റ്‌, റോഡ്‌ സുരക്ഷ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ക്ക്‌ മേല്‍നോട്ടം വഹിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക