Image

യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും അടുത്ത ആഴ്ച ഇന്ത്യയില്‍

Published on 21 October, 2020
യു.എസ് സ്‌റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയും അടുത്ത ആഴ്ച ഇന്ത്യയില്‍
വാഷിങ്ടണ്‍: ചൈനയുടെ തന്ത്രപരമായ വെല്ലുവിളിയെ നേരിടാന്‍ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറും അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തുന്നു.

ഇന്തോ-പസഫിക് മേഖലയിലെ ഏറ്റവും നല്ല പങ്കാളിയാണ് ഇന്ത്യയെന്നും ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്‍െറ ഭാഗമായാണ് സന്ദര്‍ശനമെന്നും മാര്‍ക്ക് എസ്പര്‍ അറിയിച്ചു.

പഴയ സഖ്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും സ്വയം ആഗോള ശക്തികളെന്ന് വിശേഷിപ്പിച്ച് സഖ്യങ്ങള്‍ ഉണ്ടാക്കുന്നതിനുള്ള റഷ്യന്‍, ചൈനീസ് ശ്രമങ്ങള്‍ക്കെതിരെ പുതിയ നീക്കങ്ങള്‍ നടത്തുന്നതിന്‍െറയും ഭാഗമായാണ് തന്‍െറ ഇന്ത്യ സന്ദര്‍ശനമെന്ന് എസ്പര്‍ പറഞ്ഞു.

ന്യൂഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള രഹസ്യാന്വേഷണ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതും വിഷയമാകും.കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മില്‍ സൈബര്‍ പ്രതിരോധ ചര്‍ച്ചകള്‍ ആരംഭിച്ചതായി എസ്പര്‍ പറഞ്ഞു.

ലഡാക്ക് അതിര്‍ത്തിയില്‍ ചൈനയും ഇന്ത്യയുമായി തര്‍ക്കം തുടരരുന്നതിനിടയയിലാണ് യു.എസ് പ്രതിനിധികള്‍ കൂടിക്കാഴ്ചക്കെത്തുന്നത് എന്നതും ശ്രദ്ധേയയമാണ്.

ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. കഴിവുള്ള ആളുകളുള്ള പ്രാപ്തിയുള്ള രാജ്യമാണ്. എന്നാല്‍ അവര്‍ നിരന്തരം ഹിമാലയ അതിര്‍ത്തിയില്‍ വെച്ച് ചൈനീസ് ആക്രമണത്തെ നേരിടുന്നു- എസ്പര്‍ പറഞ്ഞു.

അടുത്ത മാസം ഇന്ത്യയുടെ തീരത്ത് ഒരു വലിയ ഇന്ത്യ, അമേരിക്ക, ജപ്പാന്‍ എന്നിവരുമായി ചേര്‍ന്ന് വന്‍ സൈനികാഭ്യാസം നടത്തുമെന്ന് ഓസ്‌ട്രേലിയ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് എസ്പറിന്‍െറ അഭിപ്രായ പ്രകടനം.

കഴിഞ്ഞ നവംബറില്‍ അമേരിക്ക ഇന്ത്യയുമായി ആദ്യമായി വ്യോമ-നാവിക-കരസേന സംയുക്ത പരിശീലനം നടത്തിയിരുന്നു. ജൂലൈയില്‍ വിമാനവാഹിനിക്കപ്പലായ എസ്.യു.എസ് നിമിറ്റ്സും ഇന്ത്യ നാവികസേനയുമായി അഭ്യാസങ്ങള്‍ നടത്തിയിരുന്നു.

Join WhatsApp News
josecheripuram 2020-10-21 13:56:04
I am Surprised that it took so many years for America to recognize that India is the largest Democratic country in the world.
Tom Abraham 2020-10-21 16:38:53
India , great democratic country by one sense but the Nation is in the hands of a Hindu fundamentalist dictator namely Modi. Nothing growing except Modi s Beard and mustache . Lellith women raped, Prinyank s Kurthha caught by UP police, Kerala neglected, democratic institutions in trouble.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക