Image

തിരുവനന്തപുരത്ത് 470 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 360 പേർക്കു രോഗമുക്തി.

Published on 20 October, 2020
തിരുവനന്തപുരത്ത് 470 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; 360 പേർക്കു രോഗമുക്തി.

തിരുവനന്തപുരത്ത് ഇന്ന് (20 ഒക്ടോബർ 2020) 470 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 360 പേർ രോഗമുക്തരായി. നിലവിൽ 9,307 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നത്. ജില്ലയിൽ അഞ്ചു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു.
തിരുവനന്തപുരം സ്വദേശി ജെ. നേശയ്യൻ (85), പൂഴനാട് സ്വദേശി ശ്രീകുമാരൻ നായർ (56), കുളത്തൂർ സ്വദേശി ശിവപ്രസാദ് (25), വെടിവച്ചാൻ കോവിൽ സ്വദേശി കെ. കുഞ്ഞുശങ്കരൻ (80), വലിയതുറ സ്വദേശി ലൂഷ്യസ് (50) എന്നിവരുടെ മരണമാണു കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 324 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതിൽ 13 പേർ ആരോഗ്യ പ്രവർത്തകരാണ്.
രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,282 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 25,970 പേർ വീടുകളിലും 225 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇവരിൽ 5,578 പേർ രോഗം സ്ഥിരീകരിച്ചവരാണ്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,658 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കി..
തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലെ കോവിഡ് വിവരങ്ങൾ ഉൾപെടുയുള്ള കൂടുതൽ വിവങ്ങൾ അടുത്ത പോസ്റ്റിനൊപ്പം ചേർക്കുന്നതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക