Image

സാജന്റെ മരണം; ആന്തൂര്‍ നഗരസഭയ്ക്കും നഗരസഭാധ്യക്ഷയ്ക്കും പങ്കില്ലെന്ന്

Published on 19 October, 2020
സാജന്റെ മരണം; ആന്തൂര്‍ നഗരസഭയ്ക്കും നഗരസഭാധ്യക്ഷയ്ക്കും പങ്കില്ലെന്ന്

കണ്ണൂര്‍: പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യയില്‍ ആന്തൂര്‍ നഗരസഭയ്‌ക്കോ നഗരസഭാധ്യക്ഷയും സിപിഎം നേതാവുമായ പി.കെ.ശ്യാമളയ്‌ക്കോ പങ്കില്ലെന്നു പ്രത്യേകാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. 


ആര്‍ക്കെതിരെയും ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന കണ്ടെത്തലില്‍ അന്വേഷണം അവസാനിപ്പിക്കുന്നതായി കാണിച്ച്‌ അന്തിമ റിപ്പോര്‍ട്ട് തളിപ്പറമ്ബ് ആര്‍ഡിഒയ്ക്ക് അന്വേഷണ സംഘം സമര്‍പ്പിച്ചു.


ആന്തൂര്‍ നഗരസഭയില്‍ നിര്‍മിച്ച കണ്‍വന്‍ഷന്‍ സെന്ററിനു ലൈസന്‍സ് കിട്ടാത്തതില്‍ മനംനൊന്താണു സാജന്‍ ആത്മഹത്യ ചെയ്തതെന്ന കുടുംബത്തിന്റെ ആരോപണത്തെത്തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. നര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക