Image

ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചനം

Published on 19 October, 2020
ജോസഫ് മാര്‍ത്തോമാ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ അനുശോചനം
ഡാളസ്: മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്തയുടെ നിര്യാണത്തില്‍ നോര്‍ത്ത് അമേരിക്ക & യൂറോപ് മാര്‍ത്തോമാ ഭദ്രാസന ട്രഷറര്‍ പ്രൊഫ.ഫിലിപ്പ് തോമസ് സി.പി.എ അനുശോചനം രേഖപ്പെടുത്തി.

അനന്യസാധാരണമായ ധൈര്യവും ആജ്ഞാശക്തിയും കാര്യശേഷിയും ജന്മസിദ്ധമായ ഗുണവിശേഷവും സംഗമിച്ച ഒരു ദിവ്യതേജസാണ് മാര്‍ത്തോമാ സഭാഅധ്യക്ഷന്‍ അഭിവന്ദ്യ ജോസഫ് മെത്രാപ്പൊലീത്തയുടെ വേര്‍പാടോടെ നഷ്ടമായതെന്ന് ഫിലിപ്പ് തോമസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു 

ഋഷിതുല്യമായ ജീവിതംകൊണ്ടും നിലപാടുകള്‍ കൊണ്ടും ഒരു കാലഘട്ടത്തെ മുഴുവന്‍ ചലിപ്പിച്ച മഹാരഥന്‍ മാര്‍ത്തോമ സഭയെ ലോകമെമ്പാടും വ്യാപിപ്പിക്കാന്‍ ശമിച്ച വ്യക്തിത്വത്തിന്നുടമയാണ്. ഒരേസമയം സ്‌നേഹവായ്പുള്ള പിതാവായും കര്‍ക്കശക്കാരനായ ഇടയനായും അജഗണത്തെ നേര്‍വഴിക്കുനയിച്ച ആ ദിവ്യതേജസ് പിതാവിന്റെ വാസസ്ഥലത്തേക്കു യാത്രയായെങ്കിലും മനുഷ മനസ്സുകളില്‍ പുണ്യസ്മാരകമായി നിലകൊള്ളുമെന്നും അനുശോചന സന്ദേശത്തില്‍ അഭിപ്രയപ്പെട്ടു

(എബി മക്കപ്പുഴ)


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക