Image

ബ്രഹ്മോസ് നാവികപ്പതിപ്പിന്റെ പരീക്ഷണം വിജയം

Published on 18 October, 2020
ബ്രഹ്മോസ് നാവികപ്പതിപ്പിന്റെ പരീക്ഷണം  വിജയം

ബംഗളൂരു: മാരകപ്രഹരശേഷിയുളള തദ്ദേശീയ നിര്‍മ്മിത സൂപ്പര്‍സോണിക് ക്രൂയിസ് മിസൈലായ ബ്രഹ്മോസിന്റെ നാവിക പതിപ്പിന്റെ പരീക്ഷണം പൂര്‍ണ വിജയം. യുദ്ധക്കപ്പലായ ഐ എന്‍ എസ് ചെന്നൈയില്‍ നിന്നായിരുന്നു പരീക്ഷണ വിക്ഷേപണം


 ഡി ആര്‍ ഡി ഒ ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയ വിവരം പുറത്തുവിട്ടത്. അറബിക്കടലിലെ ലക്ഷ്യം മിസൈല്‍ കൃത്യമായി ഭേദിച്ചതായും ഡി ആര്‍ ഡി ഒ വ്യക്തമാക്കി. പരീക്ഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദിച്ചു. ഉപരിതല ആക്രമണത്തിനുളളതാണ് പരീക്ഷിച്ച മിസൈല്‍.


ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി ആര്‍ ഡി ഒ ആണ് മിസൈല്‍ വികസിപ്പിച്ചത്. അടുത്തിടെ ബ്രഹ്മോസ് മിസൈലിന്റെ തദ്ദേശീയമായി നിര്‍മ്മിച്ച ബൂസ്റ്റര്‍ ഉപയോഗിച്ചുളള പരീക്ഷണവും വിജയകരമായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക