Image

ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേൾഡ് റിക്കാർഡിൽ

പി.പി.ചെറിയാൻ Published on 16 October, 2020
ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേൾഡ് റിക്കാർഡിൽ
ടെക്സ്സസ് : ടെക്സ്സസിൽ നിന്നുള്ള 17 കാരി മാസി കറിന് ഏറ്റവും നീളംകൂടിയ കാലുകൾക്ക് ഗിന്നസ് വേൾഡ് റെക്കോർഡ്.53.255 ഇഞ്ച് നീളമുള്ള കാലുകളുമായാണ് 2020 ലെ ഗിന്നസ് വേൾഡ് റിക്കാർഡ് ബുക്കിൽ മാസി സ്ഥനം പിടിച്ചത് മാസിയുടെ ആകെ ഉയരം 6 അടി 10 ഇഞ്ചാണ്. ഇതിൽ 60 ശതമാനം ഉയരം കാലുകൾക്കാണ്. ഇവരുടെ വലത്തേ കാലിന് 53.255 ഇഞ്ച് (135 .267 സെന്റിമീറ്റർ) ആണ് നീളമെങ്കിൽ ഇടത്തേ കാലിത് 52.874 ഇഞ്ചാണ് നീളം.
'എന്റെ കാലുകൾക്കുള്ള നീളത്തിന് ആരും കളിയാക്കാറില്ല. എന്നാൽ ആകെയുള്ള ഉയരം പറഞ്ഞ് പലരും കളിയാക്കാറുണ്ട്. മാസി പറഞ്ഞു
രണ്ടു വർഷം മുമ്പ് വരെ എന്റെ കാലുകളുടെ അസാധാരണ വലിപ്പത്തെക്കുറിച്ച് ഞാനത്ര ശ്രദ്ധിച്ചിരുന്നില്ല. പിന്നീടാണ് ഇതേക്കുറിച്ച് മനസിലാക്കുന്നതു വേൾഡ് റിക്കാർഡിൽ സ്ഥാനം ലഭിക്കുമോ എന്ന് പരിശോധിച്ചതും - ഇപ്പോൾ ഞാൻ എന്റെ കാലുകളെക്കുറിച്ച് അഭിമാനിക്കുന്നു. - വേൾഡ് റിക്കാർഡ് ലഭിച്ചതിനു ക്ഷേം മാസി പ്രതികരിച്ചു.
ടെക്സ്സസിലെ സിഡാർ പാർക്കിൽ നിന്നുള്ള മാസിയുടെ പിതാവിന് 6.5 അടി ഉയരവും സഹേദരന് 6.4 അടി ഉയരവുമുണ്ട്.
17 മില്യൺ ആരാധകർ ടിക് ടോക്കിലും 50,000 ആരാധകർ ഇൻസ്റ്റാഗ്രാമിലുമുള്ള മാസിക്ക് വാഹനം ഓടിക്കുന്നതിന് അൽപം പ്രയാസമുണ്ട്. ഇവർ ധരിക്കുന്ന പാന്റ്സും സോക്ക്സും സാധാരണ കടകളിൽ ലഭ്യമല്ലെന്നും മാസി പറയുന്നു.
ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേൾഡ് റിക്കാർഡിൽ
ഏറ്റവും നീളംകൂടിയ കാലുകളുമായി മാസി ഗിന്നസ് വേൾഡ് റിക്കാർഡിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക