Image

വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍ വേള്‍ഡ് മലയാളി ഗ്ലോബല്‍ എത്തിക്ക്‌സ് കമ്മറ്റി ചെയര്‍മാന്‍

പി.പി.ചെറിയാന്‍ Published on 08 June, 2012
വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍ വേള്‍ഡ് മലയാളി ഗ്ലോബല്‍ എത്തിക്ക്‌സ് കമ്മറ്റി ചെയര്‍മാന്‍
ഡാളസ്: വേള്‍ഡ് മലയാളി ഗ്ലോബല്‍ എത്തിക്‌സ് കമ്മിറ്റി ചെയര്‍മാനായി വര്‍ഗ്ഗീസ് അലക്‌സാണ്ടറെ(ജോജി)നിയമിച്ചു.

ഡാളസ്സില്‍ നടന്ന വേള്‍ഡ് മലയാളി ഗ്ലോബല്‍ കോണ്‍ഫ്രന്‍സില്‍ വെച്ചാണ് ഗ്ലോബല്‍ ചെയര്‍മാന്‍ വര്‍ഗ്ഗീസ് അലക്‌സാണ്ടറുടെ നിയമനം പ്രഖ്യാപിച്ചത്.

വേള്‍ഡ് മലയാളി ഗ്ലോബല്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണറായി നാലുവര്‍ഷം തുടര്‍ച്ചയായി സംഘടനാ തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കിയ വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍ വേള്‍ഡ് മലയാളി റീജിയണല്‍ ട്രഷറര്‍, അസോസിയേറ്റ് സെക്രട്ടറി എന്ന പദവികളും വഹിച്ചിട്ടുണ്ട്.

ഡാളസ്സ്-ഫോര്‍ട്ട് വര്‍ത്ത് മെട്രോപ്ലെക്‌സിലെ സാമൂഹിക-സാംസ്‌ക്കാരിക രംഗത്ത് രണ്ട് ദശാബ്ദമായി പ്രവര്‍ത്തന നിരതനായിരിക്കുന്ന ജോജി നല്ലൊരു സംഘാടകന്‍, പ്രസംഗികന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ രൂപീകരണത്തില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ള ജോജി ഇപ്പോള്‍ ഇടവകയുടെ ട്രസ്റ്റിമാരില്‍ ഒരാളായി പ്രവര്‍ത്തിക്കുന്നു.
വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍ വേള്‍ഡ് മലയാളി ഗ്ലോബല്‍ എത്തിക്ക്‌സ് കമ്മറ്റി ചെയര്‍മാന്‍
വര്‍ഗ്ഗീസ് അലക്‌സാണ്ടര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക