Image

തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്വിറ്റര്‍

Published on 12 October, 2020
തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ നിയന്ത്രണങ്ങളുമായി ട്വിറ്റര്‍

മേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ട്വിറ്റര്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത പരിഗണിച്ച്‌ കര്‍ശന നടപടികള്‍ സ്വീകരിച്ച്‌ കമ്ബനി. തിരഞ്ഞെടുപ്പ് പ്രക്രിയയെയും ഫലത്തെയും അട്ടിമറിക്കുന്ന ഇടപെടലുകള്‍ തടയുകയും തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യലുമായിരിക്കും ട്വിറ്ററിന്‌റെ ലക്ഷ്യം.


വരും ദിവസങ്ങളില്‍ തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കമാണെന്ന് ലേബല്‍ ചെയ്യപ്പെട്ട ട്വീറ്റുകള്‍ റീട്വീറ്റ് ചെയ്യാന്‍ ശ്രമിക്കുമ്ബോള്‍ ഉപയോക്താക്കള്‍ക്ക് അത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നല്‍കുമെന്നും ശരിയായ വിവരങ്ങളിലേക്ക് വഴികാട്ടുമെന്നും ട്വിറ്റര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.


കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെയുള്ള അമേരിക്കന്‍ രാഷ്ട്രീയ പ്രമുഖരില്‍ നിന്നും അമേരിക്കയില്‍ നിന്നുള്ള ഒരുലക്ഷത്തിലേറെ ഫോളോവര്‍മാരുള്ളതോ നല്ലരീതിയില്‍ ഇടപെടല്‍ നടക്കുന്നതോ ആയ അക്കൗണ്ടുകളില്‍ നിന്നുമുള്ള തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളടങ്ങുന്ന ട്വീറ്റുകള്‍ക്കായിരിക്കും. 


ഓട്ടോമാറ്റിക് ആയുള്ള റെക്കമെന്റേഷനുകളും മറ്റുള്ളവര്‍ ലൈക്ക് ചെയ്ത ട്വീറ്റുകള്‍ റെക്കമെന്റ് ചെയ്യുന്നതും നിര്‍ത്തിവെക്കാനാണ് ട്വിറ്ററിന്‌റെ തീരുമാനം.

Join WhatsApp News
Prof. G. F. N Phd 2020-10-12 15:17:56
ബൈഡൻ ചേട്ടനും കമലമ്മയും # 22 കമലമ്മ: നല്ലവരെ ദ്രോഹിച്ചാൽ പേടി സ്വപ്നം കാണുമെന്നു ചേട്ടൻ പറഞ്ഞത് വളരെ ശരിയാ ചേട്ടാ. ബൈഡൻ: അതെന്ന കമലമ്മേ അങ്ങനെ വല്ലതും പിന്നേം ഉണ്ടായോ? കമലമ്മ: ഉണ്ടായെന്നു? ഇ പ്പോൾ ട്രംപിനെ കുറ്റം പറയുന്നവർക്കെല്ലാം ഉറക്കം കെടുവാ ചേട്ടാ. ബൈഡൻ: പുതിയതെന്തെകിലും? കമലമ്മ: ഇന്ന് രാവിലെ മിഷേൽ എന്നെ വിളിച്ചാരുന്നു. ബൈഡൻ: ഏതു മിഷേല്? പഴയ പുക വലിക്കുന്ന പ്രസിഡന്റിന്റെ പെമ്പറന്നോരോ? കമലമ്മ: അത് തന്നെ ചേട്ടാ. അവര് തന്നെ. ഇത്ര അസൂയയുള്ള ഒരു സാധനത്തെ ഞാൻ കണ്ടിട്ടേ ഇല്ലാ. കഷണ്ടിക്കും അസൂയക്കും മരുന്നില്ലെന്ന് പറയുന്നത് ശരിതന്നെയാ ചേട്ടാ. പക്ഷെ , അവർക്കിപ്പോ ഉറക്കമില്ല. ഗുളികേലാ ചേട്ടാ. ബൈഡൻ: അതെന്താ കമലമ്മേ? കമലം: ട്രംപിന് കോവിഡ് മാറിയപ്പോ തൊടങ്ങി അവർക്കു ഉറക്കത്തിൽ പിച്ചും പേയും പറച്ചിൽ. ബൈഡൻ: അവർക്കു കോവിഡ് പിടിക്കുമെന്ന പേടിയാരിക്കും കമലമ്മ: ശരിയാ ചേട്ടാ.
Sumithra Ross. 2020-10-12 15:28:35
സ്ത്രീകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനുള്ള മീറ്റിംഗിൽ കുറെ യാഥാസ്ഥിക റിപ്പപ്ലിക്കൻ പുരുഷൻമ്മാർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ ആണ് സ്ത്രീയുടെ ഗർഭ പാത്രത്തെ നിയന്ത്രിക്കുന്നത്. ഇവർക്ക് എങ്ങനെ അമേരിക്കൻ സ്ത്രീകൾ വോട്ട് ചെയ്യും? *കാലിഫോർണിയയിൽ പലയിടത്തും കള്ള ബാലറ്റ് പെട്ടികൾ റിപ്പപ്ലിക്നസ് സ്ഥാപിച്ചു. ഇത് കുറ്റകരമാണ്. * തിരഞ്ഞെടുപ്പ് റിസൾട്ടുകൾ മാറ്റി മറിക്കാൻ ശ്രമിച്ച ഹാക്കിങ് ശ്രമം മൈക്രോസോഫ്റ്റ് നേരത്തെ കണ്ടെത്തി. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ പല സായ്ബർ ക്രിമിനലുകൾ ശ്രമിക്കുന്നു എന്ന് ഫ് ബി ഐ നേരത്തെ റിപ്പോർട്ട് ചെയ്തിട്ടും ട്രംപ് അഡ്‌മിനിസ്‌ട്രേഷൻ ഒന്നും ചെയ്തില്ല. അപ്പോൾ ട്രംപിനെ അനുകൂലിക്കുന്നവർ ആണ് ഇത് ചെയ്‌തതു എന്ന് വ്യക്തം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക