സിനിമയില്‍ പത്തുവര്‍ഷം പിന്നിടുന്ന നിവിന്‍ പോളിക്ക് ഇന്ന് പിറന്നാള്‍. വിനീത് ശ്രീനിവാസന് സംവിധായകനായി അരങ്ങേറിയ മലര്‍വാടി ആര്‍ട്സ് ക്ളബ് എന്ന സിനിമയിലൂടെയാണ് നിവിന്‍ മലയാള സിനിമയില്‍ കരിയര്‍ ആരംഭിച്ചത്.പ്രേക്ഷകരുടെ മനസ്സറിഞ്ഞ് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിലെ പ്രത്യേകത നിവിനെ മറ്റ് താരങ്ങളില്‍ നിന്ന് എന്നും വ്യത്യസ്തമാക്കി.
അതുകൊണ്ട് തന്നെ നിവിന്‍ അഭിനയിച്ച ഒട്ടുമിക്ക സിനിമകളും ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.നിവിന്‍ പോളി-വിനീത് ശ്രീനിവാസന് കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ് നിവിനെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധനല്‍കി തുടങ്ങിയത്.
വിനീത് ശ്രീനിവാസന് ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ്ബ്, തട്ടത്തിന് മറയത്ത്, ജേക്കബിന്റെ സ്വര്‍ഗരാജ്യം, വിനീത് തിരക്കഥ എഴുതിയ ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങള്‍ നിവിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളായിരുന്നു.
എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത 1983 ഉം ആക്ഷന്‍ ഹീറോ ബിജുവിലെ പൊലീസുകാരനും പ്രേക്ഷകരുടെ മനസിലെ ഇഷ്ട വേഷങ്ങളാണ്.മലയാള സിനിമയില്‍ തന്നെ ചരിത്രം കുറിച്ച ട്രെന്‍ഡ് സെറ്ററായിരുന്നു പ്രേമത്തിലെ ജോര്‍ജ്.ചോക്ലേറ്റ് നായകന് മാത്രമല്ല വില്ലന്‍ വേഷങ്ങളും തനിക്ക് സാധിക്കുമെന്ന് തെളിയിക്കുകയായിരുന്നു നിവിന്‍ 'ടാ തടിയാ' എന്ന ചിത്രത്തിലെ വില്ലന്‍ വേഷം.
നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്സ്, സഖാവ്, കായംകുളം കൊച്ചുണ്ണി, മിഖായേല്‍, ലൗ ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങള്‍ മലയാള സിനിമയില്‍ നിവിന്‍ സ്വന്തം സ്പേസ് നല്കി.മൂത്തോന് എന്ന ചിത്രം നിരവധി അന്താരാഷ്ട്ര വേദികളില്‍ നിവിന്‍ പ്രശംസ നല്കി