Image

ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിലും സി.കെ.ജി.എസ് സേവനം ഒക്ടോബർ 14 മുതൽ അവസാനിപ്പിക്കുന്നു

പി.പി.ചെറിയാൻ Published on 11 October, 2020
ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിലും സി.കെ.ജി.എസ് സേവനം ഒക്ടോബർ 14 മുതൽ അവസാനിപ്പിക്കുന്നു
ഹൂസ്റ്റൺ :- ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിൽ വിസ, ഒ സി ഐ, റിനൗൺസിയേഷൻ തുടങ്ങിയവയുടെ വിതരണം നിർവ്വഹിച്ചിരുന്ന കോക്സ് ആന്റ് കിങ്സ് ഗ്ലോബൽ സർവീസസിന്റെ സേവനം ഒക്ടോബർ 14 ബുധനാഴ്ച അവസാനിപ്പിക്കുന്നതായി കോൺസുലേറ്റ് ജനറൽ ഓഫീസിൽ നിന്നുളള അറിയിപ്പിൽ പറയുന്നു.
സി.കെ.ജി .എസ് വെബ് സൈറ്റിലൂടെ അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഒക്ടോബർ 14 നാണ്. ഒക്ടോബർ 16 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കു ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കാതെ തിരിച്ചയയ്ക്കുമെന്നും അറിയിപ്പിൽ പറയുന്നു.
ഒക്ടോബർ 19 മുതൽ പുതിയ ഔട്ട്സോഴ്സിങ് ഏജൻസിയായ വി.എഫ് എസ് ഗ്ലോബൽ ആയിരിക്കും തുടർന്നുള്ള വിസ, ഒ സി ഐ എന്നിവയുടെ ചുമതല വഹിക്കുക. നവംബർ 2 മുതൽ ഈ ഏജൻസി പ്രവർത്തന നിരതമാകും.
അർക്കൻസാസും കാൻസസും ലൂസിയാന, ഒക്കലഹോമ ,ടെക്സ്സസ് , ന്യൂ മെക്സിക്കോ എന്നീ സംസ്ഥാനങ്ങളാണ് ഹൂസ്റ്റൺ കോൺസുലേറ്റിന്റെ പരിധിയിൽ വരുന്നത്. ഒക്ടോബർ 14 മുതൽ അടിയന്തിര വിസ, പാസ്പോർട്ട്, ഒ.സി ഐ എന്നിവ ആവശ്യമുള്ളർ 17136262148 എന്ന നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
പുതിയ ഏജൻസിയെ (വി.എഫ് എൻ) കുറിച്ചുള്ള വിവരങ്ങൾ ഹൂസ്റ്റൺ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്.
ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റിലും സി.കെ.ജി.എസ് സേവനം ഒക്ടോബർ 14 മുതൽ അവസാനിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക