Image

ആണവായുധങ്ങള്‍ക്കെതിരെ മിസൈലില്‍ രക്തമൊഴുക്കി പ്രതിഷേധിച്ച സിസ്റ്റര്‍ പ്ലാറ്റ് അന്തരിച്ചു

Published on 11 October, 2020
ആണവായുധങ്ങള്‍ക്കെതിരെ മിസൈലില്‍ രക്തമൊഴുക്കി പ്രതിഷേധിച്ച സിസ്റ്റര്‍ പ്ലാറ്റ് അന്തരിച്ചു
വാഷിങ്ടന്‍: ആണവായുധ വിരുദ്ധ പോരാട്ടങ്ങളില്‍ പങ്കെടുത്ത് ജയില്‍വാസമനുഭവിച്ച ഡൊമിനിക്കന്‍ കന്യാസ്ത്രീ സിസ്റ്റര്‍ ആര്‍ഡെത് പ്ലാറ്റ് (84) അന്തരിച്ചു. വാഷിങ്ടനിലെ കത്തോലിക്കാ മന്ദിരത്തില്‍ സെപ്റ്റംബര്‍ 30ന് ആയിരുന്നു മരണം. ഇപ്പോഴാണു വിവരം പുറത്തുവിട്ടത്.

മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പും അവര്‍ ആണവായുധങ്ങള്‍ക്കെതിരെ തെരുവോര പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് സഹ അന്തേവാസിയായ സിസ്റ്റര്‍ കാരള്‍ ഗില്‍ബര്‍ട്ട് അറിയിച്ചു.

സമാധാനപരമായ പ്രകടനങ്ങളിലും പ്രതിഷേധങ്ങളിലും പങ്കെടുത്തതിന് പലവട്ടം ജയിലിലായ പ്ലാറ്റിന്റെ അവസാന ജയില്‍വാസം 2010ല്‍ ആയിരുന്നു. അന്ന് ഓക് റിഡ്ജിലെ ദേശീയ സുരക്ഷാ സമുച്ചയത്തില്‍ അതിക്രമിച്ചു കയറിയെന്ന കുറ്റത്തിന് 4 മാസം ജയിലില്‍ കഴിഞ്ഞു.

2002ല്‍ കൊളറാഡോയിലെ വെല്‍ഡ് കൗണ്ടിയില്‍ ന്യൂക്ലിയര്‍ ബോംബ് ഘടിപ്പിച്ച മിസൈലില്‍ സ്വന്തം രക്തം ഒഴുക്കിയാണ് പ്ലാറ്റും ഗില്‍ബര്‍ട്ടും മറ്റൊരു കന്യാസ്ത്രീയായ ജാക്കി ഹഡ്‌സനും പ്രതിഷേധിച്ചത്. ഇതിന്റെ പേരില്‍ പ്ലാറ്റ് 41 മാസം തടവുശിക്ഷയനുഭവിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക