Image

അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ രൂപീകൃതമായി: തോമസ് ജോയ് പ്രസിഡണ്ട്

ജോസ് കാടാപുറം Published on 10 October, 2020
അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ  രൂപീകൃതമായി: തോമസ് ജോയ് പ്രസിഡണ്ട്
ന്യൂ യോർക്ക് : വടക്കേ അമേരിക്കയിൽ പോലീസ് സേനയിൽ ജോലി ചെയ്യുന്ന  മലയാളീ സംഘടനാ കൂട്ടായ്മയായ അമേരിക്കൻ മലയാളീ ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡ് (അംലീയു ) എന്ന സംഘടന നിലവിൽ വന്നു.  അമേരിക്കയിൽ എത്തിയ ഓരോ മലയാളിക്കും പോലീസ് സേനയിൽ നിന്നുള്ള ആവശ്യമായ നിയമ സഹായവും അറിവും നൽകുക എന്ന  പ്രാഥമികമായ  ലക്ഷ്യം മുൻ നിർത്തിയാണ്  2020  സെപ്റ്റംബറിൽ അമേരിക്കൻ മലയാളി പോലീസ് ഓഫീസർമാരുടെ ഒരു സംഘടനയ്ക്ക് രൂപം നൽകിയത്.

 മലയാള ഭാഷയേയും , നമ്മുടെ സംസകാരത്തെയും പൈതൃകത്തെയും  സ്നേഹിക്കുന്നതിനൊപ്പം ,മലയാളീ കമ്മ്യൂണിറ്റി യോട് സ്നേഹ സഹായത്തിന്റന്റെ ഒരു പാലം പണിയുക യാണ് എ എം എൽ ഇ യൂ (അംലീയൂ )ചെയ്യാൻ ഉദ്ദേശിക്കുന്ന ത്. കൂടാതെ അമേരിക്കയുടെ പോലീസ് സേനയിൽ  ചേരാൻ താൽപര്യമുള്ള  പുതിയ മലയാളീ  തലമുറയെ  പോലീസ് സേനയുടെ റിക്രൂട്ടിട്മെന്റിൽ പങ്കെടുപ്പിക്കാനും പഠന സൗകര്യം ഒരുക്കാനും സംഘടനാ ആലോചിക്കുന്നു.

അമേരിക്കയിലെ പോലീസ് സേനയിൽ  ആദ്യമായാണ് ഒരു എത്തിനിക്  സംഘടന രൂപം കൊണ്ടത് . ഇപ്പോൾ ന്യൂ യോർക്ക് പോലീസ് ഡിപ്പാർട്മെന്റ് (എൻ വൈ പി ഡി) കൂടാതെ ചിക്കാഗോ , ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്മെന്റുകൾ, എഫ് ബി ഐ , ഡിപ്പാർട്മെന്റ്  ഓഫ് ജസ്റ്റിസ് ,സ്റ്റേറ്റ് ട്രൂപേഴ്‌സ് , കറക്ഷൻ ഓഫീസർസ് എന്നി വിഭാഗങ്ങളിലെ മലയാളീ ഉദ്യോഗസ്ഥർ ഈ സംഘടനയിൽ അംഗങ്ങളായി ചേർന്ന് കഴിഞ്ഞു. ഇതിനോടകം 75 അംഗങ്ങൾ ആയി കഴിഞ്ഞ സംഘടനയിൽ  വിവിധ സ്റ്റേറ്റുകളിൽ നിന്നായി 150 പേരെ കൂടുതലായി  പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ  അസോസിയേറ്റഡ് അംഗങ്ങളേയും ക്ഷണിക്കുന്നു.

സംഘടനയുടെ  പ്രസിഡണ്ട് ആയി തെരെഞ്ഞെടുക്കപ്പെട്ട  തോമസ് ജോയ് അമേരിക്കൻ ആർമി സേവനത്തിന് പുറമെ ന്യൂയോർക്കിലെ സഫൊക്ക് കൗണ്ടി പോലീസ് ഓഫീസറാണ്. നിലവിൽ ഹ്യൂമൻ റിസോഴ്സ് റിക്രൂട്മെന്റ് ഓഫീസറായി ആണ് ജോലി ചെയ്യുന്നത് .തോമസ് ഏഷ്യൻ അമേരിക്കൻ പോലീസ് ഓഫീസർ അസോസിയേഷൻ ഫൗണ്ടിങ് മെംമ്പർ കൂടിയാണ് . ധാരാളം ചാരിറ്റി പ്രവർത്തനങ്ങളിൽ തോമസ് പങ്കാളിയാണ്. കോവിഡിന്റെ പ്രത്യാഘാതം ഉണ്ടായപ്പോൾ ഹെൽത്ത് വർക്കേഴ്സിനും കോവിഡു രോഗികൾക്കും സഹായം എത്തിച്ചിരുന്നു , മലയാളീ സമൂഹത്തിനു വേണ്ടി പോലീസ് സേനയിൽ നിന്നുകൊണ്ട്  മനുഷ്യത്വ പരമായ പ്രവർത്തങ്ങൾ നിരന്തരം ഇടപെട്ട് ചെയ്യുന്ന രീതിയാണ് തോമസ് ജോയിയുടെ പ്രത്യേകത .ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡിൽ താമസിക്കുന്ന തോമസ്  പ്രമുഖ വ്യവസായി മോനിപ്പിള്ളി ജോയിയുടെ പുത്രനാണ്.

സംഘടനയുടെ വൈസ് പ്രെസിഡെന്റ് ഷിബു ഫിലിപ്പോസ്  (ക്യാപ്റ്റൻ മേരിലാൻഡ് പോലീസ് ഡിപ്പാർട്ട്മെന്റ്) , സെക്രട്ടറി നിതിൻ എബ്രഹാം (സെർജന്റ് എൻ വൈ പി ഡി),   ട്രെഷറർ നോബിൾ വർഗീസ് (സെർജന്റ  ന്യൂ യോർക്ക് /ന്യൂജേഴ്‌സി പോർട്ട് അതോറിറ്റി), എന്നിവരാണ് മറ്റു ഭാരവാഹികൾ.  

സംഘടനയുടെ ആശയം ആദ്യമായി പങ്കുവച്ചതു ഉമ്മൻ  സ്ലീബാ ( സെർജന്റ ചിക്കാഗോ പോലീസ് ഡിപ്പാർട്ടമെന്റ്) രക്ഷാധികാരിയാണ് . വടക്കേ അമേരിക്കയിലെ മലയാളികൾക്ക് അഭിമാനിക്കാൻ അമേരിക്കൻ പോലീസ് സേനയിലെ ഉന്നത റാങ്കിൽ ഉള്ള നാലു പ്രധാന മലയാളികൾ ക്യാപ്റ്റൻ സ്റ്റാൻലി ജോർജ്( എൻ വൈ പി ഡി  ), ക്യാപറ്റൻ ലിജു തോട്ടം (എൻ വൈ പി ഡി ) , ക്യാപ്റ്റൻ ഷിബു മധു (എൻ വൈ പി ഡി  ) ക്യാപ്റ്റൻ ഷിബു ഫിലിപ്പോസ് (മേരിലാൻഡ് പോലീസ് ഡിപ്പാർട്ടമെന്റ് ) എന്നിവരാണ് .  അമേരിക്കൻ മലയാളീ ലോ എൻഫോഴ്‌സ്‌മെന്റ് യുണൈറ്റഡിനെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാൻ  
malluleo2020@gmail.com or www.amleu.org
അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ  രൂപീകൃതമായി: തോമസ് ജോയ് പ്രസിഡണ്ട്
അമേരിക്കൻ മലയാളീ പോലീസ് അസോസിയേഷൻ  രൂപീകൃതമായി: തോമസ് ജോയ് പ്രസിഡണ്ട്
Join WhatsApp News
Ninan Mathulla 2020-10-10 18:04:32
Best wishes in serving the needs of the community and country. Police, lawyers and teachers in this country are great opportunities to serve the country and our community. Malayalees are lagging behind in these three areas as it was kept as a monopoly by certain other communities. To get chances in these areas our members need to come to political elected offices as Mr. K P George is doing, as most of these positions are filled by influence from elected offices.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക