Image

ട്രംപ് പരാജയമെന്ന് ഹാരിസ്, ഡെമോക്രാറ്റുകള്‍ രാഷ്ട്രീയം കളിക്കുന്നു,പെന്‍സ്: വാക്‌യുദ്ധവുമായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും

Published on 08 October, 2020
ട്രംപ്  പരാജയമെന്ന്  ഹാരിസ്, ഡെമോക്രാറ്റുകള്‍ രാഷ്ട്രീയം കളിക്കുന്നു,പെന്‍സ്: വാക്‌യുദ്ധവുമായി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളും

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പൂര്‍ണ പരാജയമാണെന്ന് ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. 


 തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സുമായി   നടന്ന തുറന്ന സംവാദത്തിലാണ് കമലാ ഹാരിസിന്റെ  പ്രതികരണം. 


കോവിഡിന്റെ അപകടസാധ്യതകള്‍ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ല. കോവിഡ് ഭീഷണി തട്ടിപ്പാണെന്നു വരെ പ്രസിഡന്റ് പറഞ്ഞു. അങ്ങനെ അവരതിന്റെ ഗൗരവം കുറച്ചു.


അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണ് ഡോണള്‍ഡ് ട്രംപിന്റെ കൊവിഡ് പ്രതിരോധം.  


കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് സര്‍ക്കാര്‍ സമ്ബൂര്‍ണ പരാജയമാണ്. 


ഏറ്റവും കുറഞ്ഞത് സത്യാവസ്ഥ ജനങ്ങളോട് തുറന്നു പറയാനെങ്കിലും പ്രസിഡന്റ് തയാറാകണം. സ്വന്തം ആരോഗ്യം സംബന്ധിച്ചും നികുതി സംബന്ധിച്ചും ട്രംപ് കള്ളം പറയുകയാണെന്നും കമല ഹാരിസ് ചൂണ്ടിക്കാട്ടി.


ഏതെങ്കിലും ഒരു ആരോഗ്യ വിദഗ്ദ്ധൻ ആവശ്യപ്പെടുകയാണെങ്കില്‍ താൻ കൊവിഡ്വാക്സിന്‍ സ്വീകരിക്കുവാന്‍ മുന്‍പന്തിയിൽ ഉണ്ടാകും. എന്നാല്‍ ഡോണൾഡ് ട്രംപ് തങ്ങളോട് അത് സ്വീകരിക്കു എന്ന് പറഞ്ഞാൽ ഒരിക്കലും അത് സ്വീകരിക്കില്ലെന്നും കമലാ ഹാരിസ്, വാക്സിന്‍ വിഷയത്തിൽ പറഞ്ഞു


ഹാരിസിന്റെ കടുത്തഭാഷയിലുള്ള വിമര്‍ശനങ്ങള്‍ക്ക് ട്രംപിന്റെ വിശ്വസ്ഥന്‍ കൂടിയായ മൈക്ക് പെന്‍സും പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിനെതിരെയുള്ള വിമര്‍ശനത്തിലൂടെ വരാനിരിക്കുന്ന വാക്സിനിൽ ജനങ്ങള്‍ക്ക് വിശ്വാസം തകര്‍ക്കുവാനാണ് കമലാ ഹാരിസ് ശ്രമിക്കുന്നത് എന്ന് പെന്‍സ് പറഞ്ഞു.


 പ്രതിരോധ മരുന്ന് പരീക്ഷണത്തെ ഡെമോക്രാറ്റുകള്‍ ഇകഴ്ത്തുകയാണെന്നും പെന്‍സ് ആരോപിച്ചു.


കൊവിഡ് പ്രതിരോധ മരുന്ന് ഈ വര്‍ഷം തന്നെ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. 


ഒബാമ ഭരണത്തില്‍ തകര്‍ന്ന യു.എസ് സമ്ബദ് വ്യവസ്ഥയെ ട്രംപ് സര്‍ക്കാര്‍ കരകയറ്റിയെന്ന് പെന്‍സ് അവകാശപ്പെട്ടു.


എന്നാല്‍, വ്യാപാര യുദ്ധത്തില്‍ യു.എസ് പരാജയപ്പെട്ടെന്നും ചൈനയുടെ കുഴലൂത്തുകാരായി ട്രംപ് സര്‍ക്കാര്‍ മാറിയെന്നും കമല ചൂണ്ടിക്കാട്ടി. 


വര്‍ണവെറിയന്മാരെ അനുകൂലിക്കുന്ന ട്രംപിന്‍റെ നിലപാടിന് വ്യത്യസ്തമായി അമേരിക്കയെ ഒന്നിപ്പിച്ച്‌ നിര്‍ത്താന്‍ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന് സാധിക്കുമെന്നും കമല ഹാരിസ് യൂട്ടാ സര്‍വകലാശാല വേദിയില്‍ നടന്ന സംവാദത്തില്‍ വ്യക്തമാക്കി.



സമ്പദ്‌വ്യവസ്ഥ, ജോലികൾ, നികുതികൾ, വിദേശനയം, വംശീയത 

, നീതിന്യായ വ്യവസ്ഥ എന്നിവയെക്കുറിച്ചും സ്ഥാനാർത്ഥികൾ വിമർശനങ്ങൾ കൈമാറി.


ഇരുവരുടെയും ഇരിപ്പിടങ്ങള്‍ തമ്മില്‍ കാണാവുന്ന പ്ലെക്സിഗ്ലാസ് ബാരിയർ ഉപയോഗിച്ച് സുരക്ഷിതമായി വേർതിരിച്ചാണ് സംവാദം സംഘടിപ്പിച്ചത്.

Join WhatsApp News
truth and justice 2020-10-08 12:24:03
I was shocked to see the double face of Kamalamma last night and the reactions on senate floor and during presidential debate she opened her mouth in a different manner and now she is a poor puzzy cat and I dont see the vulgar language she addressed to the countrys president without any due respect which our Malayalees like it as her mother from Tamil Nadu and her father from Jamaica,black decent.What our president has the backbone to speak to the world leaders and I did not see that to any Democratic presidents during my long life in this country and the country became bankrupt during Democratic reign.
Prof. G. F. N Phd 2020-10-08 12:29:07
ബൈഡൻ ചേട്ടനും കമലമ്മയും # 15 ബൈഡൻ: ഒരീച്ചപോലും നമ്മടെ കൂടെയില്ലെന്നുള്ളതിന്റെ തെളിവാണോ കമലം ഇന്നലെ കണ്ടത്? അപ്പോൾ കാര്യങ്ങളുടെ കിടപ്പു വളരെ മോശം. പത്രക്കാരേം റ്റീവീക്കാരേം കൊണ്ട് നിനക്കുവേണ്ടി വളരെ പാട് പെട്ടാണ് ഞാൻ എഴുതിച്ചതു. കമലാ ഹാരിസ് ഡിബേറ്റിൽ നേടിയെന്നു മൊക്കെ , പറയാവുന്ന കള്ളമൊക്കെ ഞാൻ എഴുതിപ്പിച്ചു, കമലം. എനിക്കിനി കള്ളൻ ബൈഡനെന്നു ആരെങ്കിലും പേരിടുമോന്നാ എന്റെ പേടി. കമലമ്മ: ഈ ചേട്ടനെന്നും പേടിയാ. ചേട്ടാ, ഞാൻ കൂടെക്കൂടെ വിഡ്ഢി ചിരി ചിരിക്കുന്നെന്നാ ചില ബ്ലോഗർമാർ പറയുന്ന. ഞാൻ പറയുന്നത് വിശ്വസിക്കാൻ ഒരു ഈച്ചപോലും ഇല്ലായിരുന്നു, ചേട്ടാ. ബൈഡൻ: അത് ശരിയല്യോ, കമലം. ഒരീച്ചക്കു പോലും വേണ്ടാത്തവരാ നമ്മളിപ്പോൾ, കമലം. കമലമ്മ: പ്ളെക്സി ഗ്ളാസ് ഇല്ലാരുന്നേൽ ആ ഈച്ച എന്റെ മുഖത്തെങ്കിലും ഒന്ന് വന്നിരുന്നേനേം. ഞാൻ ഒത്തിരി ഡൌൺ ആ ചേട്ടാ. എനിക്ക് വീണ്ടും ചിരി വരുന്നു. ബൈഡൻ: അതിനൊരു മരുന്നുണ്ട് കമലമ്മേ. ഒരു ചിരി മാസ്ക് മേടിക്കു. അടുത്ത ഡിബേറ്റിൽ ഒരു ഹെല്പ് ആകും. കമലമ്മ: ഞാൻ ആ ബ്ലിം പിള്ളേരോട് പറയാം. ലൂട്ടു ചെയ്യുമ്പോൾ മാസ്ക് കട നോക്കി വേണം ചെയ്യാൻ. താങ്ക് യു ഫോർ യുവർ ഐഡിയ ചേട്ടാ
Dr. Know 2020-10-08 13:46:08
What is going on with Trump? He was calling Senator. Kamala Harris, a monster and a communist in an interview in Fox News. He wants AG Bill Bar to charge all the political opponents. He said he doesn’t want to have virtual debate with Biden (probably he wants to have a direct debate so that he can make Biden sick) He also wants to go for election campaign AMA while he is contagious. He must be under strict observation as his mental condition is altering. Dexamethasone, a steroid given for people with highly infectious disease has so many side effects. There are now 34 people diagnosed with coronavirus after the super spreading event of nominating Judge Barrette for Supreme Court. Trump is going crazy day by day AMA-against medical advice
W.House reporting 2020-10-08 15:06:42
ട്രംപിന് ശ്വാസം മുട്ടൽ അനുഭവപ്പെടുന്നു. തീരുമാനങ്ങൾ എടുക്കുവാനുള്ള ബുദിക്കു കോട്ടം ഉണ്ട് അതുകൊണ്ടാണ് കമലയെ തോജോവധം ചെയ്തു സംസാരിച്ചത്. ഹോസ്പിറ്റലിൽ പോകില്ല, സ്‌ട്രെച്ചറിൽ എടുക്കുന്നിടം വരെ പിടിച്ചുനിൽക്കും എന്നും, അടുത്ത ഡിബേറ്റിൽ നിന്നും പിന്മാറിയത് ഭീരുത്തം അല്ല എന്നും റിപ്പോർട്ട്.
News Alert 2020-10-08 17:36:05
October 08, 2020 - 12:00 PM EDT Pelosi: 'We're going to be talking about the 25th Amendment'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക