Image

ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു

ജോര്‍ജ് പണിക്കര്‍ Published on 08 October, 2020
ഇല്ലിനോയി മലയാളി അസോസിയേഷന്‍ ഗാന്ധിജയന്തി ആഘോഷിച്ചു
ചിക്കാഗോ: മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പത്തൊന്നാം ജന്മദിനം ഇല്ലിനോയി മലയാളി അസോസിയേഷന്‍ ആഘോഷിച്ചു. അസോസിയേഷന്‍ ഭാരവാഹികള്‍ സ്‌കോക്കിയിലുള്ള ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ലോകം കണ്ടിട്ടുള്ളവരില്‍ വച്ച് ഏറ്റവും വലിയ മനുഷ്യസ്‌നേഹിയും, അഹിംസ എന്ന തന്റെ ഏറ്റവും വലിയ മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് പാശ്ചാത്ത്യ അധിനിവേശത്തെ നാടുകടത്തിയ വലിയ മനുഷ്യനുമാണ് മഹാത്മാഗാന്ധി. മഹാത്മജിയുടെ ജീവിതത്തിനും, സൂക്തങ്ങള്‍ക്കും ഇന്നും വളരെ പ്രസക്തിയുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ചുരുക്കം ചില ഭാരവാഹികള്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. ഐ.എം.എയുടെ വരുംകാല പദ്ധതികളെപ്പറ്റി തീരുമാനിക്കാന്‍ നവംബര്‍ 6-ന് യോഗം ചേരുമെന്നു അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

സെക്രട്ടറി ഷാനി ഏബ്രഹാം, ജോ. സെക്രട്ടറി സിബു മാത്യു, പ്രസിഡന്റ് ജോര്‍ജ് പണിക്കര്‍, ട്രഷറര്‍ ജോയി പീറ്റര്‍, വൈസ് പ്രസിഡന്റ് ജോര്‍ജ് മാത്യു എന്നിവര്‍ തദവസരത്തില്‍ സന്നിഹിതരായിരുന്നു.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക