Image

ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനയുടെ ഓര്‍മ്മപ്പെരുന്നാള്‍

ജോര്‍ജ് കറുത്തേടത്ത് Published on 07 October, 2020
ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് നൂറോനയുടെ ഓര്‍മ്മപ്പെരുന്നാള്‍
ഡാളസ്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിലുള്‍പ്പെട്ട ഡാളസ് സെന്റ് ഇഗ്‌നേഷ്യസ് മലങ്കര യാക്കോബായ സിറിയക് ക്രിസ്ത്യന്‍ കത്തീഡ്രലില്‍ മാര്‍ ഇഗ്‌നാത്തിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും, നാല്‍പ്പത്തിമൂന്നാമത് വാര്‍ഷികാഘോഷങ്ങളും ഒക്‌ടോബര്‍ 17,18 (ശനി, ഞായര്‍) ദിവസങ്ങളില്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസുകളോടെ നടത്തപ്പെടുന്നു.

പതിനൊന്നാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനാനന്തരം വികാരി റവ.ഫാ. യല്‍ദോ പൈലി, അസിസ്റ്റന്റ് വികാരി റവ.ഫാ.ഡോ. രഞ്ജന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കൊടി ഉയര്‍ത്തുന്നതോടെ ഈവര്‍ഷത്തെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

17-ന് ശനിയാഴ്ച വൈകിട്ട് 6.30-ന് സന്ധ്യാപ്രാര്‍ത്ഥന, തുടര്‍ന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത തിരുമസ്സുകൊണ്ട് ഓണ്‍ലൈന്‍ വഴി അനുഗ്രഹസന്ദേശം നല്‍കും.

18-ന് ഞായറാഴ്ച രാവിലെ 8.15-ന് പ്രഭാത പ്രാര്‍ത്ഥനയും തുടര്‍ന്ന് അഭിവന്ദ്യ വൈദീകരുടെ കാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്‍മേല്‍കുര്‍ബാന അര്‍പ്പണവും നടക്കും.

കോവിഡ് 19-ന്റെ പ്രത്യേക പശ്ചാത്തലത്തില്‍ പെരുന്നാള്‍ ആഘോഷങ്ങളില്‍ നേരിട്ട് സംബന്ധിക്കുവാന്‍ ആഗ്രഹിക്കുന്ന ഇടവകാംഗങ്ങള്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും, സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണ്ണമായും പാലിക്കേണ്ടതാണെന്നും കത്തീഡ്രല്‍ സെക്രട്ടറി ജോണ്‍സി വര്‍ഗീസ് ഇടവകാംഗങ്ങളെ അറിയിച്ചു. നേരിട്ട് സംബന്ധിക്കുവാന്‍ സാധിക്കാത്തവര്‍ക്കായി  ഓണ്‍ലൈന്‍ ക്രമീകരണവും ഒരുത്തിയിട്ടുണ്ട്.

പെരുന്നാള്‍ ആഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ. യല്‍ദോ പൈലി, അസി. വികാരി റവ.ഫാ. ഡോ. രഞ്ജന്‍ മാത്യു, വൈസ് പ്രസിഡന്റ് പോള്‍ ആര്‍. ഫിലിപ്പോസ്, സെക്രട്ടറി ജോണ്‍സി വര്‍ഗീസ്, ട്രഷറര്‍ ജോസഫ് ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള പള്ളി മാനേജിംഗ് കമ്മിറ്റി ക്രമീകരണങ്ങള്‍ നടത്തിവരുന്നു.

ഈവര്‍ഷത്തെ പെരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത് തോമസ് ഇ. അബ്രഹാം, പോള്‍ കറുത്തേടത്ത്, ജോര്‍ജ് ഞാറ്റുംകാല, അജി വര്‍ഗീസ്, ജോസ് സി. വര്‍ഗീസ് എന്നിവരും കുടുംബാംഗങ്ങളുമാണ്.

ഞായറാഴ്ച 12 മണിയോടെ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് സമാപനമാകും. സെന്റ് ഇഗ്‌നേഷ്യസ് കത്തീഡ്രല്‍ പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക