Image

പ്രസിഡന്റിന്റെ രോഗബാധ: എല്ലാവർക്കും അഭിപ്രായങ്ങൾ (ബി ജോൺ കുന്തറ)

Published on 06 October, 2020
പ്രസിഡന്റിന്റെ രോഗബാധ: എല്ലാവർക്കും അഭിപ്രായങ്ങൾ (ബി ജോൺ കുന്തറ)

 സത്യസന്ധമായതും, കൂടാതെ അയഥാര്‍ത്ഥമായുള്ളതുമായ ധാരാളം വാർത്തകൾ എല്ലാ മാധ്യമങ്ങളിലും ഇ മലയാളിയിലും വന്നു വന്നുകൊണ്ടിരിക്കുന്നു. ഈ ലേഖകൻ എല്ലാം നിരീക്ഷിക്കുന്നു എന്നതിലുപരി ഒരു അഭിപ്രായവും പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല.

ഇന്നിതാ ആശുപത്രി പരിചരണം പൂർത്തിയാക്കി ട്രംപ് വൈറ്റ് ഹൗസിൽ തിരികെയെത്തി കൊറോണ പകര്‍ച്ചസമയം സ്വകാര്യതയിൽ പൂർത്തീകരിക്കുന്നതിനായി.

കോവിഡ് രോഗബാധയിലും രാഷ്ട്രീയവും, മാധ്യമ പക്ഷാഭേദവും വാർത്തകളെ വളച്ചൊടിച്ചും നിര്‍മ്മിച്ചും അന്തരീഷം മലിനീകരിച്ചിരിക്കുന്നു. നിരവധി മാധ്യമപ്രവർത്തകർ ഇതിൽ ട്രംപിനെ കുറ്റപ്പെടുത്തുന്നതും ചിലർ ട്രംപ് ഈ രോഗം വ്യാജം ഇനിവരുന്ന ഡിബേറ്റിൽ നിന്നും മാറുന്നതിനുള്ള ഒരടവ്. എന്നുവരെ പറയുന്നതു കേട്ടു . അതുപോലെ മാധ്യമ പ്രവർത്തനം തരം താണിരിക്കുന്നു.

വൈറ്റ് ഹൌസ് തുടക്കത്തിലേ ഇതിൽ തികഞ്ഞ സുതാര്യത പരിപാലിച്ചു. ആദ്യദിനം കരുതി കാര്യമായി ഭയപ്പെടേണ്ട ഏതാനും ദിനം വെറും ഒറ്റപ്പെടൽ മതിയാകും എന്നാൽ പ്രസിഡൻറ്റിൻറ്റെ പ്രായo കണക്കിലെടുത്തു തീരുമാനങ്ങൾക്കു വ്യതിയാനം വരുത്തി പ്രസിഡൻറ്റിനെ വാൾട്ടർ റീഡ് മിലിറ്ററി ഹോസ്പിറ്റലിലേയ്ക്ക് മാറ്റി. പ്രസിഡൻറ്റ് പരസ്യമായി ഹെലികോപ്റ്ററിലേയ്ക് നടന്നു പോകുന്നത് നാം കണ്ടു. ആദ്യ ദിനങ്ങളിൽ പനി ചുമ ഇവ ഉണ്ടായിരുന്നു എന്നും ഡോക്ടർമാർ വെളിപ്പെടുത്തി.

ഡെമോക്രാറ്റ് വശത്തുനിന്നും കണ്ട ഏതാനും അഭിപ്രായങ്ങൾ സാറാ റഹിം ക്ലിൻറ്റൻ, ഒബാമ മുൻ ഉദ്യോഗസ്ഥ "ട്രംപ് മരിക്കുവാൻ ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു" വാഷിംഗ്‌ടൺ പോസ്റ്റ് ഇതുപോലുള്ള നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചു.ഒന്നാലോചിച്ചു നോക്കൂ ഇതുപോലുള്ള അഭിപ്രായങ്ങൾ ഒബാമയെക്കുറിച്ചു ഒരു റിപ്പബ്ലിക്കൻ നടത്തിയിരുന്നെങ്കിൽ ?

ട്രംപിനും കോവിഡ് 19 എന്ന വാർത്ത വന്നയുടൻ ലിബറൽ മാധ്യമങ്ങൾ അങ്ങേരുടെ ശവസംസ്‌കാരം വരെ പ്രതിപാദ്യവിഷയമാക്കി. എങ്ങിനെ ആയിരിക്കും അധികാര കൈമാറ്റം. നാൻസി പോലോസിക്കു എന്തെങ്കിലും സാധ്യത കാണുന്നോ ?

വാൾട്ടർറീഡ്, ഹോസ്പിറ്റലിൽ നിന്നും വന്ന ആദ്യ പ്രസ്താവനയിൽ പ്രസിഡൻറ്റിൽ മരുന്നുകൾ ഫലപ്രദമായി കാണുന്നു ഇവർ സന്തുഷ്‌ടർ ഈവർത്ത കേട്ട മാധ്യമപ്രവർത്തകർ പലരും തണ്ടൊടിഞ്ഞ ചെടികളായിമാറി അപ്പോൾ ഇവർക്ക് അറിയേണ്ടിയിരുന്നത് ട്രംപ് എത്ര സമയം ഓക്സിജൻ സ്വീകരിച്ചു. ഇവിടെ ഒരു രോഗിയുടെ സ്വകാര്യതക്കുള്ള അവകാശം ഒന്നും ആർക്കും പ്രശ്നമല്ല.

കാര്യങ്ങളൊന്നും മാധ്യമങ്ങളുടെ ആഗ്രഹപ്രകാരം നീങ്ങുന്നില്ല എന്നു കണ്ടപ്പോൾ എന്നാൽ ട്രംപിന് കോവിഡ് വന്ന സാഹചര്യങ്ങൾ പരിശോധിക്കാം ഇത് വരേണ്ടതായിരുന്നോ? തികച്ചും ശ്രദ്ധയില്ലായ്മയിൽ നിന്നും താനേ വരുത്തിവയ്ച്ചതല്ലേ?

മറ്റൊരു ചർച്ചാവിഷയം കണ്ടത് ട്രംപ് എടുത്ത മരുന്നുകൾ ഇയാളിൽ എന്തെല്ലാം പാര്‍ശ്വഫലങ്ങൾ സൃഷ്ടിക്കും ? ചിലർ പറഞ്ഞു ഇത് ഇയാളുടെ മാനസിക സമനില തെറ്റിക്കും തെറ്റായ തീരുമാനങ്ങൾ എടുപ്പിക്കും. ഇവർ ട്രംപിന് കോവിഡ് വരുന്നതിനുമുൻപേ ഇയാളൊരു മനോരോഗി എന്നു പറഞ്ഞവർ തന്നെ. 

എന്നാൽ ഈ കഴിഞ്ഞ വാരത്തിൽ ഡെമോക്രാറ്റ്സിന് കിട്ടിയ ഒരു ഭാഗ്യം ബൈഡനെ അലട്ടുവാൻ സാധ്യത ഉണ്ടായിരുന്ന പലേ വാർത്തകളും പ്രാധാന്യത അർഹിക്കാതെ അവസാന താളുകളിൽ സ്ഥലം പിടിച്ചു ഉദാഹരണത്തിന് ഏതാനും റഷ്യ കോലുഷൻ രഹസ്യാന്വേഷണ വാർത്തകൾ കൂടാതെ സെനറ്റ് ബൈഡൻറ്റെ പുത്രനെ യുകറെൻ സാമ്പത്തിക ഇടപാടുകളിൽ വിസ്തരിക്കുവാൻ ഒരുങ്ങുന്നു.

Join WhatsApp News
Dope Varghese 2020-10-06 18:47:15
I though you are in quarantine. I started precautionary medicine
ഹൂസ്റ്ന്‍ കുഞ്ഞമ്മ 2020-10-06 19:15:15
'പോളണ്ടിനെപ്പറ്റി ഇനി ഒറ്റ അക്ഷരം മിണ്ടരുത് എന്ന് ശ്രീനിവാസൻ പറഞ്ഞതുപോലെ, ആരും ട്രംപിനെപ്പറ്റി ഒന്നും പറയാൻ പാടില്ല. പ്രസിടെണ്ടിന്റ്റെ ആരോഗ്യസ്ഥിയെപ്പറ്റി പറയുവാനുള്ള പൂർണ മോണോപ്ലീ കുന്തറക്കു മാത്രമാണ്. അതിനടിയിൽ പതിവുപോലെ ടോബിക്കു മാത്രം അൽപ്പം കാഷ്ഠിക്കാം. അബർഹാമിന്റെ മടിയിൽ ഇരുത്തുന്ന പുളിക്കും അൽപ്പം. മറ്റാരും ഇതിൽ ഇടപെടരുത് എന്ന് ഹൂസ്റ്റണിൽ നിന്നും അറിയിക്കുന്നു.
Michelle Obama 2020-10-07 07:05:39
"Sour grapes" Mrs. Obama? When your husband was the President, how did things go? He went and apologized to the world for "America's mistakes". He drew "red lines" all over Syria which is just fading. IRAN got $150 billion as bribe. They still chant "Death to America". President Trump is showing how to run a great nation. All the "wrongs" of your husband's administration is being "righted". You should have said "enough is enough" while your husband was in charge. You supported Hillary. Where is she now? Certainly not in the "white house". Now you are supporting Mr. Biden. We will see in November. If history has any significance, same fate for Mr. Biden as Ms. Hillary. Keep talking but no "non sense". OOPS.
Dobby V 2020-10-07 09:24:32
എടാ ഉവ്വേ, എന്നാത്തിനെ കുറിച്ചു പോസ്റ്റണമെന്നും പോസ്റ്റണ്ടന്നും ഒക്കെ തീരുമാനിക്കാൻ ഇവടെ ഞാൻ ഒരുത്തനൊണ്ട്. അയ്ന് തൽക്കാലം വേറെ ഒരു മണ്ടൻ കൊണാപ്പീടേം സഹായം വേണോന്നില്ല. നെനക്കൊക്കെ എന്നാത്തിനെയേലും പറ്റി ഗീർവാണമടിക്കണേല് അത് സ്വന്തം ഫേസൂക്ക് ചുവരിന്മേൽ ചെയ്തേച്ചാ മതി. അല്ലാണ്ട് ബാക്കിയൊള്ളോന്റെ തോളത്ത് ചാരി വച്ചു കാഞ്ചി വലിക്കാമെന്നും വിചാരിച്ച് ഒരുത്തനും തോക്കിന്റെ കൊഴല് മിനുസപ്പെടുത്താൻ മെനക്കെടേണ്ട.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക