Image

കെ എൽ എസ്‌ സാഹിത്യപുരസ്കാരം എബ്രഹാം തെക്കേമുറിക്കു്

മാർട്ടിൻ വിലങ്ങോലിൽ Published on 06 October, 2020
കെ എൽ എസ്‌ സാഹിത്യപുരസ്കാരം എബ്രഹാം തെക്കേമുറിക്കു്
ഡാളസ് : സെപ്തംബർ 26, 2020  ശനിയാഴ്ച കേരളാ ലിറ്റററി സൊസൈറ്റി നടത്തിയ സാഹിത്യസല്ലാപ സമ്മേളനത്തിൽ വച്ചു അമേരിക്കയിലെ പ്രമുഖ പ്രവാസി സാഹിത്യകാരനായ ശ്രീ എബ്രഹാം തെക്കേമുറി കെ എൽ എസ്സിന്റെ ഈ വർഷത്തെ സാഹിത്യഅവാർഡ്‌ എറ്റുവാങ്ങി. അമേരിക്കയിലെ ആദ്യകാല നോവലിസ്റ്റ്, കവി, സാമൂഹ്യപ്രവർത്തകൻ,  പ്രവാസി സംഘാടകൻ)എന്നീ നിലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച ശ്രീ. എബ്രഹാം തെക്കേമുറി ഡാലസിൽ താമസ്സിക്കുന്നു.ഗ്രീൻകാർഡ്‌, പറുദീസയിലെ യാത്രക്കാർ, ശൂന്യമാകുന്ന മ്ലേച്ഛത, സ്വർണ്ണകുരിശു് തുടങ്ങിയവയാണു പ്രധാനകൃതികൾ.

ശ്രീമതി മീനു എലിസബത്ത് മോഡറേറ്റർ ആയിരുന്ന ഈ സാഹിത്യസല്ലാപത്തിൽ സർവശ്രീ ജെ മാത്യൂസ്,  ജോൺ മാത്യു, ജോർജ് ജോസഫ് ( ഇ മലയാളി),  ജോസൻ ജോർജ്, ഡോ. ജോർജ് എം കാക്കനാട്ട്, മനോഹർ തോമസ്‌, എം ഏസ് ടി നമ്പൂതിരി, ജോസ് ഓച്ചാലിൽ,  സിജു ജോർജ്, റോസമ്മ ജോർജ്, തുടങ്ങിയവർ പങ്കെടുത്തു് തെക്കേമുറിക്കു ആശംസകൾ അർപ്പിച്ചു. പ്രസിദ്‌ധ എഴുത്തുകാരായ പോൾ സക്കറിയ, ബെന്യാമിൻ എന്നിവർ സന്ദേശങ്ങൾ നൽകി.

1992 ൽ സാഹിത്യ സ്നേഹികളായ കുറേ പേർ ചേർന്ന് ഡാലസിൽ രൂപീകരിച്ച സംഘടനയാണ്. കേരളാ ലിറ്റററി സൊസൈറ്റി.  കഴിഞ്ഞ 28 വർഷങ്ങളായി സാഹിത്യ സംബന്ധമായ വിവിധ പരിപാടികൾ KLS സംഘടിപ്പിക്കുന്നുണ്ട്‌. സാഹിത്യ സമ്മേളനങ്ങൾ, വിദ്യാരംഭ ചടങ്ങുകൾ, കേരളപ്പിറവി ആഘോഷം തുടങ്ങിയ പരിപാടികൾ എല്ലാ വർഷവും സംഘടിപ്പിക്കുന്നുണ്ടായിരുന്നു. KLS ഇതു വരെ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യസംബന്ധിയായ നിരവധി വേറിട്ട ഓൺലൈൻ പരിപാടികൾ കെ എൽ എസ്‌ പ്രവർത്തകസമിതി മാസംതോറും സംഘടിപ്പിക്കും. ഒക്റ്റോബർ 30 ശനിയാഴ്ച നടക്കുന്ന കേരളപ്പിറവി- ബാലസാഹിത്യ ചർച്ച സൂം പരിപാടിയിൽ പങ്കുചേരാൻ എല്ലാവരെയും കേരളാ ലിറ്റററി സൊസൈറ്റിയുടെ പേരിൽ പ്രസിഡന്റ്‌ സിജു വി ജോർജ്ജ്‌ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു.
Join WhatsApp News
Mathew V. Zacharia, New Yorker 2020-10-06 14:14:58
Novelist Abraham Thekkemurry: Congratulation and Blessing. Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക