Image

യുകെയില്‍ ഡോക്ടറായ മലയാളി യുവതി വീട്ടിലുണ്ടായ അപകടത്തില്‍ മരിച്ചു

Published on 07 June, 2012
യുകെയില്‍ ഡോക്ടറായ മലയാളി യുവതി വീട്ടിലുണ്ടായ അപകടത്തില്‍ മരിച്ചു
ലണ്ടന്‍: യുകെയില്‍ വീട്ടിലുണ്ടായ അപകടത്തില്‍, ഡോക്ടറായ മലയാളി യുവതി മരിച്ചു. കോട്ടയം ആര്‍പ്പുക്കര സ്വദേശികളും ഇംഗ്ലണ്ടില്‍ സ്ഥിരതാമസക്കാരുമായ ഡോക്ടര്‍ ദമ്പതികളുടെ മകളായ ഡോ. ജിസ്മാ എലിസബത്ത് ജോസഫ് (32) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വീട്ടിലെ പൂന്തോട്ടത്തില്‍ പുല്ലു വെട്ടുന്നതിനടയില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നാണ് യുവഡോക്ടര്‍ക്ക് ജീവന്‍ നഷ്ടമായത്. എസക്‌സിലെ ഹോണ്‍ചര്‍ച്ചിലാണ് സംഭവം. പൂന്തോട്ടത്തിലെ പുല്ലു വെട്ടിയ ശേഷം വീട്ടിലേക്ക് പ്രവേശിക്കുമ്പോള്‍ തല ഇടിച്ച് ആഴത്തില്‍ മുറിവുണ്ടായതാണ് മരണ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. പോലീസ് സംഭവ സ്ഥലം സന്ദര്‍ശിച്ചു വിവരം ശേഖരിച്ചു.

കോട്ടയം ആര്‍പ്പുക്കര പുത്തന്‍ പറമ്പ് കുടുംബാംഗവും എസക്‌സിലെ സ്ഥിര താമസക്കാരനുമായ ഡോ. പി. എ ജോസഫിന്റെയും ഡോ. ലീലാമ്മാ ജോസഫിന്റെയും മകളാണ് മരിച്ച ഡോ. ജിസ്മ. ചെംസ്‌ഫോര്‍ഡിലെ ബ്രൂം ഫീല്‍ഡ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് രജിസ്ട്രാര്‍ ആയി ജോലി ചെയ്തു വരികയായിരുന്നു ഡോ. ജിസ്മ.

സഹോദരങ്ങള്‍ : ജോബില്‍, ജുബിന്‍. ഒരു സഹോദരന്‍ വിവാഹിതനായി കുടുംബസമേതം താമസിക്കുന്നു. ഇംഗ്ലണ്ടില്‍ തന്നെ ഇവര്‍ക്ക് വേറേയും ബന്ധുക്കളുണ്ട്.
യുകെയില്‍ ഡോക്ടറായ മലയാളി യുവതി വീട്ടിലുണ്ടായ അപകടത്തില്‍ മരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക