Image

കെ എച്ച് എൻ എ കൺവൻഷൻ രജിസ്‌ട്രേഷൻ ഉദ്‌ഘാടനം മന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും

Published on 05 October, 2020
കെ എച്ച് എൻ എ കൺവൻഷൻ  രജിസ്‌ട്രേഷൻ ഉദ്‌ഘാടനം മന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും

ഫീനിക്സ്: കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച്ച് എൻ എ) യുടെ 11 മത് Biennial Global Convention 2021 ഡിസംബർ 30 മുതൽ 2022 ജനുവരി 2 വരെ അരിസോണയിൽ നടക്കും. അരിസോണയിലെ ഗ്രാൻഡ് റിസോർട്ട് ആൻഡ് സ്പായിൽ നാല് ദിവസങ്ങളിലായി നടക്കുന്ന കൺവെൻഷനിൽ അയ്യായിരത്തോളം പേർ പങ്കെടുക്കുമെന്ന് സംഘാടകസമിതി പ്രതീക്ഷിക്കുന്നു. കൺവെൻഷന്റെ വൻ വിജയത്തിനായി ഒരു വർഷം നീളുന്ന മുന്നൊരുക്കങ്ങളാണ് കെ എച്ച് എൻ എ പ്രസിഡന്റ് ഡോ .സതീഷ് അമ്പാടിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി നടത്തിവരുന്നത്.

കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള രജിസ്‌ട്രേഷൻ നടപടികളുടെ ഉദ്‌ഘാടനം 2020 ഒക്ടോബർ 10 ന് രാവിലെ ഒമ്പതിന്(PST) 9.30PM (IST) കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി .മുരളീധരൻ നിർവ്വഹിക്കും. പ്രശസ്ത സാഹിത്യകാരനും സിനിമാ സംവിധായകനുമായ സി .രാധാകൃഷ്ണനെ ചടങ്ങിൽ ആദരിക്കും. തുടർന്ന് കലാമണ്ഡലം പ്രജിഷാ ഗോപിനാഥ് അവതരിപ്പിക്കുന്ന നൃത്തവും കലാമണ്ഡലം മോഹനകൃഷ്ണൻ അവതരിപ്പിക്കുന്ന കഥകളിയും ചടങ്ങിന് മാറ്റുകൂട്ടും.

കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് www.namaha.org എന്ന വെബ്‌സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ട് .കൺവെൻഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മനു നായർ (രജിസ്‌ട്രേഷൻ ചെയർ) 480 -300 -9189 എന്ന നമ്പറിൽ ബന്ധപ്പെടുക .

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

ഡോ .സതീഷ് അമ്പാടി ,പ്രസിഡന്റ് : 480 -703 -2000

സുധീർ കൈതവന ,കൺവെൻഷൻ ചെയർ : 480 -246 -7546

അരവിന്ദ് പിള്ള ,വൈസ് പ്രസിഡന്റ് : 847 -769 -0519

ഡോ .സുധീർ പ്രയാഗ ,ജനറൽ സെക്രട്ടറി : 636 -293 -1174

ഡോ .ഗോപാലൻ നായർ ,ട്രഷറർ : 602 -451 -1122

രാജീവ് ഭാസ്കരൻ ,ജോയിന്റ് സെക്രട്ടറി : 516 -395 -9480

ഗിരിജാ രാഘവൻ ,ജോ .ട്രഷറർ : 909 -904 -5364

കൊച്ചുണ്ണി .ഇ ,എക്സി .വൈസ് പ്രസിഡന്റ് : 914 -621 -1897


കെ എച്ച് എൻ എ കൺവൻഷൻ  രജിസ്‌ട്രേഷൻ ഉദ്‌ഘാടനം മന്ത്രി വി. മുരളീധരൻ നിർവ്വഹിക്കും
Join WhatsApp News
Ganesh Nayar 2020-10-05 20:21:17
KHNA should not even think about conducting a convention now until Covid situation is over. BJP guy inaugurating KHNA registration? KHNA has all political members.
V. J. Kumar 2020-10-06 15:32:55
No KHNA convention please until Covid is over. Much appreciated.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക