Image

എബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് താൽക്കാലിക ചെയര്‍മാന്‍

Published on 05 October, 2020
എബ്രഹാം ഈപ്പന്‍ ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് താൽക്കാലിക  ചെയര്‍മാന്‍
ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ അന്തര്‍ദേശീയ സംഘടനയായ  ഫൊക്കാനയുടെ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാനായി എബ്രഹാം ഈപ്പനെ (പൊന്നച്ചന്‍) തെരഞ്ഞെടുത്തതായി ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായര അറിയിച്ചു.

ഒക്ടോബര്‍ 3 ന് ചേര്‍ന്ന ട്രസ്റ്റി ബോര്‍ഡ് യോഗമാണ്  എബ്രഹാം ഈപ്പനെ  ഇടക്കാല അധ്യക്ഷനായി തെരഞ്ഞെടുത്തത്. യോഗത്തില്‍ എറിക് മാത്യുവാണ് എബ്രഹാം ഈപ്പനെ നാമനിര്‍ദ്ദേശം ചെയ്തത്. ജോര്‍ജ് ഓലക്കല്‍ പിന്‍തുണച്ചു. ചിക്കാഗോയില്‍ നിന്നുള്ള അനില്‍കുമാര്‍ പിള്ളയും യോഗത്തില്‍ സന്നിഹിതനായിരുന്നു. പ്രമുഖ സംഘാടകനും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനുമായ എബ്രഹാം ഈപ്പന്റെ സാന്നിധ്യം  സംഘടനയെ കൂടുതല്‍ കരുത്തുറ്റതാക്കുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി.നായര്‍ പറഞ്ഞു.

എബ്രഹാം ഈപ്പനെയും പുതിയ അംഗങ്ങളെയും  ഫൊക്കാന ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി മാധവന്‍.ബി.നായരും ടോമി കൊക്കാട്ടും, ട്രഷറര്‍ ഷീല ജോസഫും  പറഞ്ഞു.

ഹൂസ്റ്റണിലെ ശ്രദ്ധേയനായ സാംസ്കാരിക പ്രവര്‍ത്തകനായ എബ്രഹാം ഈപ്പന്‍ ഫൊക്കാനയുടെ ദീര്‍ഘകാല പ്രവര്‍ത്തകനും ഭാരവാഹിത്വം വഹിച്ചിട്ടുള്ള വ്യക്തിയുമാണ്. 2014 ല്‍ ഫൊക്കാന വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യൂസ്റ്റണ്‍ പ്രസിഡന്റ്, മാഗ് സെക്രട്ടറി, വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. യു.എസിലേക്ക് കുടിയേറും മുന്‍പ് അഖില കേരള ബാലജനസഖ്യത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കെ.എസ്.യു കല്ലൂപ്പാറ താലൂക്ക് പ്രസിഡന്റ്,കോണ്‍ഗ്രസ് കല്ലൂപ്പാറ മണ്ഡലം അഡ് ഹോക്ക് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിലും അദ്ദേഹം പൊതുരംഗത്ത് സജീവമായിരുന്നു.

Join WhatsApp News
FOKANA well wisher 2020-10-05 02:31:32
Very funny.Fake news,Fake appointments of fake leaders by fake people .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക