Image

പിഎംഎഫ് സ്‌നേഹപൂവം സബര്‍മതി പ്രശസ്ത സിനിമാതാരം ഷീല ഉദ്ഘാടനം ചെയ്തു

പി.പി ചെറിയാന്‍ (ഗ്ലോബല്‍ മീഡിയ കോര്‍ഡിനേറ്റര്‍) Published on 04 October, 2020
പിഎംഎഫ് സ്‌നേഹപൂവം സബര്‍മതി പ്രശസ്ത സിനിമാതാരം ഷീല ഉദ്ഘാടനം ചെയ്തു
ന്യൂയോര്‍ക്ക്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോടുള്ള ആദര സൂചകമായി  പിഎംഎഫ് ഗ്ലോബല്‍ സംഘടന ഒക്ടോബര്‍ 2 നു സ്‌നേഹപൂവം സബര്‍മതി എന്ന പേരില്‍ ഗാന്ധി ജയന്തി ആഘോഷം നടത്തി. ഗ്ലോബല്‍ പ്രസിഡന്റ് എം.പി സലീമിന്റെ അധ്യക്ഷതയില്‍ നടന്ന പുതുമയാര്‍ന്ന ടെലിഗ്രാം പരിപാടിയില്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നും അനേകംപേര്‍ പങ്കെടുത്തു

ചിഞ്ചു ടീച്ചറുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടിയില്‍  മലയാളത്തിലെ എക്കാലത്തെയും മികച്ച ഭാവാഭിനയ ചക്രവര്‍ത്തി മധു, ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ.ജോസ് കാനാട്ട്, ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് മാത്യു പനച്ചിക്കല്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം, പിഎംഎഫ് ഇന്ത്യന്‍ കോര്‍ഡിനേറ്റര്‍ അഡ്വക്കേറ്റ് പ്രേമ മേനോന്‍, കേരള സ്‌റ്റേറ്റ് പ്രസിഡന്റ് ബേബി മാത്യു, കേരള സ്‌റ്റേറ്റ് കോര്‍ഡിനേറ്റര്‍ ബിജു തോമസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍ സ്വാഗതം പറഞ്ഞു.

പ്രശസ്ത ഗ്രന്ഥ- ചരിത്രകാരന്‍ പി ഹരീന്ദ്രനാഥ് മുഖ്യ പ്രഭാഷണം നടത്തി. കവിയും ഗാനരചയിതാവുമായ പി.കെ ഗോപി, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റി മുന്‍ ചെയര്‍മാനും കോര്‍ഡിനേറ്ററുമായ പ്രഫസര്‍ അലി നദീം റിസവി, പ്രഫഷണല്‍ പവര്‍ ലിഫ്റ്ററും ആം റെസ്റ്റലറും ആയ മജ്‌സിയ ബാനു, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സ്കൂള്‍ ഓഫ് ലെറ്റര്‍ ഡയറക്ടര്‍  ഡോ. രാധാകൃഷ്ണന്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു പിഎംഎഫ് അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ നൗഫല്‍ മടത്തറ നന്ദി പ്രകടനം നടത്തുകയും,  മൊയ്ദീന്‍ മാസ്റ്റര്‍ കെങ്കേമമായി പരിപാടി അവതരിപ്പിക്കുകയും ചെയ്തു.

ഈ പ്രോഗ്രാമിന്റെ വിജയത്തിനായി സഹകരിച്ച ഗ്ലോബല്‍ ഡയറക്ടര്‍ ബോര്‍ഡ് നേതാക്കള്‍ക്കും പിഎംഎഫ് സ്റ്റിയറിംഗ് കമ്മിറ്റിക്കും ലോകത്തിലെ പിഎംഎഫ് ഭാരവാഹികള്‍ക്കും കുടുംബങ്ങള്‍ക്കും മറ്റെല്ലാവര്‍ക്കും പ്രത്യേക നന്ദി അറിയിക്കുന്നതായി ഗ്ലോബല്‍ പ്രസിഡന്റ് എം.പി. സലീം ഗ്ലോബല്‍ സെക്രട്ടറി വര്‍ഗീസ് ജോണ്‍, ഗ്ലോബല്‍ ട്രഷറര്‍ സ്റ്റീഫന്‍ കോട്ടയം അസോസിയേറ്റ് കോര്‍ഡിനേറ്റര്‍  നൗഫല്‍ മടത്തറ എന്നിവര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക