Image

മെലാനിയയുടെ രഹസ്യ ടേപ്പ് പുറത്ത്: ട്രംപിന് വിമര്‍ശനം

Published on 03 October, 2020
മെലാനിയയുടെ രഹസ്യ ടേപ്പ് പുറത്ത്: ട്രംപിന് വിമര്‍ശനം

അഭയാര്‍ത്ഥികളായ കുട്ടികളെ മാതാപിതാക്കളില്‍ നിന്നുമകറ്റുന്ന നയത്തില്‍ ട്രംപിനെതിരേ മെലാനിയ ട്രംപ് രൂക്ഷമായി പ്രതികരിച്ചിരുന്നതായി റിപ്പോര്‍ട്ട്. 


വിഷയത്തില്‍ ട്രംപിനെ അസഭ്യം പറയുന്ന മെലാനിയ ട്രെപിന്‍റെ ഫോണ്‍ സംസാരം പുറത്തായി. 2018ല്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്ത ടേപ്പില്‍ നിന്നുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിട്ടുള്ളത്. രാജ്യാന്തര തലത്തില്‍ ട്രംപിന് എറെ വിമര്‍ശനം കേള്‍ക്കേണ്ടി വന്ന നിലപാടായിരുന്നു കുടിയേറ്റക്കാരുടെ കുടുംബങ്ങളെ തമ്മില്‍ പിരിക്കുന്നത്.


അമേരിക്കന്‍ പ്രഥമ വനിതയെന്ന നിലയില്‍ ക്രിസ്തുമസ് കാലത്ത് ഉയര്‍ന്ന വിവാദം മെലാനിയയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന ടേപ്പുകള്‍. മെലാനിയയുടെ സുഹൃത്തും മുതിര്‍ന്ന ഉപദേഷ്ടാവുമായ സ്റ്റെഫാനി വിന്‍സ്റ്റണ്‍ വോക്കോഫിന്‍റെ പുതിയ ബുക്കിലാണ് വിവരങ്ങള്‍ ഉള്ളത്.


മെലാനിയയും സ്റ്റെഫാനിയും തമ്മിലുള്ള ബന്ധത്തേക്കുറിച്ച്‌ വ്യക്തമാക്കുന്നതാണ് മെലാനിയ ആന്‍ഡ് മീ എന്ന ബുക്ക്. വ്യാഴാഴ്ച രാത്രിയാണ് സിഎന്‍എന്‍ ഈ ടേപ്പിലെ വിവരങ്ങള്‍ പുറത്ത് വിട്ടത്. വൈറ്റ് ഹൌസ് വിടുന്നതിനുമുന്‍പ് സ്റ്റെഫാനി റെക്കോര്‍ഡ് ചെയ്ത വിവരങ്ങളാണ് പുറത്ത് വിട്ടത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക