Image

അന്നമ്മ ജോർജ് ഡാളസിൽ നിര്യാതയായി

(ഷാജീ രാമപുരം) Published on 03 October, 2020
അന്നമ്മ ജോർജ് ഡാളസിൽ നിര്യാതയായി

ഡാളസ്: അമേരിക്കയിൽ കുടിയേറിയ ആദ്യകാല മലയാളിയായ കല്ലൂപ്പാറ പുതുശ്ശേരി കണ്ണമല തെക്കേപറമ്പിൽ ജോർജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോർജ് (ഗ്രേസി 77) നിര്യാതയായി. തലവടി കൊല്ലംമുറി പറമ്പടിക്കുന്നേൽ കുടുംബാംഗം ആണ്.


മക്കൾ: കെൽബി ജോർജ്, കെൻലി ജോർജ് (ഇരുവരും ഡാളസ്), മരുമകൾ: സുമേറ, കൊച്ചുമക്കൾ: കാംറാൻ എച്ച്. ജോർജ്‌, നൈല എച്ച്. ജോർജ്‌.


ചിന്നമ്മ (കരിപ്പുഴ), ലീലാമ്മ (പുറമറ്റം), സൂസമ്മ (പുതുശ്ശേരി), ലാലി (കുന്നംന്താനം), ചെറിയാൻ വർക്കി, സണ്ണി (ഇരുവരും ഡാളസ് സെഹിയോൻ മാർത്തോമ്മ ഇടവകാംഗം) എന്നിവർ സഹോദരി സഹോദരന്മാർ ആണ്.


നാളെ (ഞായർ) വൈകിട്ട് 4 മുതൽ 8 മണി വരെ ഡാളസ് കരോൾട്ടൻ മാർത്തോമ്മ ഇടവകയിൽ (1400 W.Frankford Rd, Carrollton, Tx 75007) വെച്ച് പൊതുദർശനവും, ഒക്ടോബർ 5 തിങ്കളാഴ്ച്ച രാവിലെ 10.30 ന് മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടണിൽ വെച്ച് സംസ്കാര ശുശ്രുഷയും തുടർന്ന് കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 S Freeport Pkwy, Coppell, Tx 75019) സംസ്കാരം നടത്തുന്നതാണ്.

ചടങ്ങുകൾ www.provisiontv.in എന്ന വെബ് സൈറ്റിൽ ദർശിക്കാവുന്നതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക