Image

ഇന്ത്യൻ എംബസ്സി ഗാന്ധി ജയന്തി ആഘോഷിച്ചു

പി.പി.ചെറിയാൻ Published on 03 October, 2020
ഇന്ത്യൻ എംബസ്സി ഗാന്ധി ജയന്തി ആഘോഷിച്ചു
വാഷിംഗ്ടൺ :- വാഷിംഗ്ടൺ ഇന്ത്യൻ എംബസ്സിയിൽ ഇന്ത്യൻ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 151-ാമതു ജന്മവാർഷികം ആഘോഷിച്ചു.
ഗാന്ധി പ്ലാസായിലുള്ള മഹാത്മ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ കോൺഗ്രസ്മാൻ ഗ്രിഗറി മീക്സ് , യു എസിലെ ഇന്ത്യൻ അമ്പാസിഡർ നിരഞ്ജിത് സിംഗ് എന്നിവർ ഒക്ടോബർ 2 രാവിലെ പുഷ്പാർച്ചന നടത്തി. തലേ ദിവസം എംബസ്സിയുടെ ആഭിമുഖ്യത്തിൽ വെർച്വൽ ഗാന്ധി കഥാ സെഷനും സംഘടിപ്പിച്ചിരുന്നു.
ഇന്ത്യയിൽ മാത്രമല്ല ലോകത്താകമാനം മാറ്റങ്ങൾ വരുത്താൻ നേതൃത്വം നൽകിയ മഹാത്മജിയുടെ അഹിംസാ സിദ്ധാന്തം ഇന്നും പ്രസക്തമാണെന്ന് കോൺഗ്രസ്സ് അംഗം മീക്സ് അഭിപ്രായപ്പെട്ടു. മഹാത്മാ ഗാന്ധിയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ഡോ. മാർട്ടിൻ ലൂതർ കിംഗ് അമേരിക്കയിൽ സാമൂഹ്യ പരിഷ്കരണത്തിന് നേതൃത്വം നൽകിയതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
വൈകിട്ട് നടന്ന വെർച്ച്വൽ മീറ്റിംഗിൽ രണ്ടു വർഷം നീണ്ടു നിന്ന മഹാത്മജിയുടെ 150-ാം ജന്മദിനാഘോഷങ്ങൾ സമാപിച്ചു. ഇതിനോടനുബന്ധിച്ച് അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും 17 യു.എസ്. കോൺഗ്രസ് അംഗങ്ങൾ മഹാത്മജിയുടെ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് പ്രകീർത്തിച്ച് സംസാരിച്ചു.
മഹാത്മാ ഗാന്ധി ഉയർത്തിയ മൂല്യങ്ങളെ ആദരിക്കുന്നതിന്റെ സൂചകമായാണ് ഇന്ത്യൻ എംബസ്സിയുടെ മുമ്പിൽ നിലയുയർത്തി നിൽക്കുന്ന മഹാത്മാ പ്രതിമയെന്ന് അംബാസിഡർ നിരഞ്ജിത് സിംഗ് പറഞ്ഞു.
ഇന്ത്യൻ എംബസ്സി ഗാന്ധി ജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക