Image

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍; അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരരുത്.

Published on 01 October, 2020
സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ നിയന്ത്രണങ്ങള്‍; അഞ്ചുപേരില്‍ കൂടുതല്‍ കൂട്ടംചേരരുത്.

തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലേക്ക് കടന്ന് സംസ്ഥാന സര്‍ക്കാര്‍. അഞ്ചുപേരില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായിട്ടുള്ള സിആര്‍പിസി 144 അനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 


ഒക്ടോബര്‍ മൂന്ന് രാവിലെ ഒമ്പത് മണി മുതല്‍ 30-ാം തീയതിവരെയാണ് വിലക്ക് പ്രാബല്യത്തില്‍ വരിക. ജില്ലാ മജിസ്ട്രേറ്റുമാര്‍ക്ക് സാഹചര്യം വിലയിരുത്തി നടപടിയെടുക്കാനും നിര്‍ദേശമുണ്ട്. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയ അടിയന്തര ആവശ്യങ്ങളെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആളുകള്‍ കൂട്ടംകൂടുന്ന മറ്റുള്ള എല്ലാ പരിപാടികള്‍ക്കും വിലക്കുണ്ട്. നിയന്ത്രണങ്ങളില്‍ ഇളവ് അതാത് ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാം. കഴിഞ്ഞ ദിവസം ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ സമരങ്ങള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തുന്നതിന് തീരുമാനമെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് നിയന്ത്രണങ്ങള്‍

Join WhatsApp News
pastor Sarayi 2020-10-01 23:02:49
രണ്ടോ മൂന്നോ പേർ ഒരുമിച്ചു കൂടിയാൽ അവരുടെ മദ്യത്തിൽ ഞാൻ ഉണ്ട് എന്ന് അരുളിച്ചെയ്തു വീഞ്ഞ് വാഴ്ത്തി നിങ്ങൾക്ക് തന്ന കർത്താവായ യേശു വീണ്ടും പറയുന്നു - നിങ്ങൾ എവിടെ കൂടിയാലും കൊറോണ നിങ്ങളുടെ ഇടയിൽ ഉണ്ട്. അവൻ ഇ യുഗത്തിൻ്റെ കാലൻ ആണ്. അവൻ പല രൂപത്തിൽ ഉണ്ട്. ഓവൽ ഓഫീസിൽ അവൻ ഉണ്ട്, അവൻ നാവ് അനങ്ങിയാൽ ഭോഷ്ക്ക് മാത്രമേ പറയു, ഉടൻ അവൻ നിഷേധിക്കും, ഉടൻ അവൻ്റെ വാലുപൊക്കികൾ പറയും അങ്ങനെയല്ല അവൻ ഉദേശിച്ചത്‌ , ഇങ്ങനെയാണ്. അവനെ ആരാധിക്കുന്നവർ ഇ മലയാളിയിൽ ഉണ്ട്. അവർ പല പേരുകളിൽ പ്രതികരിക്കും. മാസ്ക് വെക്കാത്ത ഫോട്ടോ ഐ മലയാളിയിൽ ഇടുന്നവരെയും അവൻ -കൊറോണ -പിടിക്കും. യേശു വരും, നവംബർ മൂന്നാം ദിവസം വരും, ട്രംപിനെയും അവൻ്റെ സകലതിനെയും തരിപ്പണം ആക്കും. കെ കെ കെ, പ്രൗഡ് ബോയ്‌സ്, ബോബി, കൂതറ എന്നിങ്ങനെ യുള്ള അവൻ്റെ സകല കിങ്കരൻമാരെയും യേശു ഓടിക്കും. കർത്താവായ യേശുവേ! വേഗം വരണമേ! ആമ്മേൻ , ഹല്ലെലുയ്യ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക