Image

ഇന്ന് അന്താരാഷ്ട്ര വൃദ്ധദിനം

Published on 01 October, 2020
ഇന്ന് അന്താരാഷ്ട്ര വൃദ്ധദിനം
പണ്ടെങ്ങും കേട്ടുകേൾവി പോലുമില്ലാത്ത വേറൊരു ദിനം. 
ജീവിതത്തിൻ്റെ വസന്തകാലത്തിൽ കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിച്ചിട്ട് അവസാനം ആർക്കും വേണ്ടാത്ത ജന്മമായി മാറുക എന്നത് എത്ര ദു:ഖകരമായ വസ്തുതയാണ്. വൃദ്ധരോടുള്ള അവഗണനകൾ, അവരോടുള്ള സമീപനം ഇതൊക്കെ അധികമാരും ശ്രദ്ധിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. ആരെയും പ്രത്യേകിച്ച് കുറ്റപ്പെടുത്തണ്ട, നമ്മൾ ഓരോരുത്തരും ഉത്തരവാദികൾ തന്നെയാണ്. "നമ്മൾ '' എന്നത് അണുകുടുംബമായതു തന്നെയാണ് കാരണം, മന: പൂർവ്വമല്ലെങ്കിൽ പോലും.

" പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കരുത് " എന്നു കേട്ടിട്ടില്ലേ, എത്ര സത്യമാണ്. നാളെ നമ്മളും അതേ അവസ്ഥകളിലെത്തുമെന്നുള്ള ചിന്ത മറക്കുന്നതുകൊണ്ടാണ് വൃദ്ധസദനങ്ങൾ ഇവിടെ കൂടുന്നത്. യൗവനം പോലൊരു ജീവിതാവസ്ഥയാണ് വാർദ്ധക്യമെന്നും, ആ സമയത്ത് സ്വന്തമെന്ന് കരുതുന്നവരൊക്കെ അവരെ ചേർത്തു നിർത്തണമെന്നും നാം അറിഞ്ഞിരിക്കണം.

നമുക്ക് മറക്കാതിരിക്കാം നമ്മുടെ ജീവിതത്തിൻ്റെ തണലുകളെ. പുറം തള്ളേണ്ടതല്ല വാർദ്ധക്യം, കരുതലായി കൂടെ നിർത്താനുള്ളതാണ്. നമ്മുടെ കർമ്മങ്ങൾ നാളെ കുട്ടികൾക്കുമൊരു പാഠമാകട്ടെ....
-ദീപ ബിബീഷ് നായർ (അമ്മു)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക