Image

ശാമുവേല്‍ മാത്യു ജോര്‍ജ് നിര്യാതനായി

ബിനോയി സെബാസ്റ്റ്യന്‍ Published on 06 June, 2012
ശാമുവേല്‍ മാത്യു ജോര്‍ജ് നിര്യാതനായി
ഡാലസ് : റാന്നി മണ്ണുങ്കല്‍ മാത്യു, സുജ ജോര്‍ജ് ദമ്പതികളുടെ പുത്രന്‍ ശാമുവേല്‍ മാത്യു ജോര്‍ജ് (15) ഡാലസില്‍ നിര്യാതനായി. സുജാ ജോര്‍ജ് ചെങ്ങന്നൂര്‍ മുളക്കുഴ തെക്കേപറമ്പില്‍ കുടുംബാംഗമാണ്. ഷാരന്‍ ജോര്‍ജ്, സ്വപ്ന ജോര്‍ജ് എന്നിവര്‍ സഹോദരിമാരാണ്.

ഫാര്‍മേഴ്‌സ് ്രബാഞ്ച് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ വച്ച് 9 ാം തീയതി ശനിയാഴ്ച ഉച്ചതിരിഞ്ഞ് ഒരു മണി മുതല്‍ അഞ്ചു മണി വരെ സൗത്ത് വെസ്റ്റ് ഭദ്രാസനാധിപന്‍ അലക്‌സിയോസ് മാര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ സംസ്‌ക്കാരചടങ്ങുകള്‍ നടക്കും. മൃതദേഹപൊതുദര്‍ശനത്തിനുള്ള സൗകര്യവുമുണ്ടായിരിക്കും.

10 ാം തീയതി ഞായറാഴ്ച രാവിലെ 11.30 ന് ഗാര്‍ലാന്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വച്ച് സംസ്‌ക്കാരശുശ്രൂഷകള്‍ ആരംഭിക്കും. ഉച്ചതിരിഞ്ഞു രണ്ടു മണിയോടെ റോക്‌വാള്‍ സിറ്റിയിലെ റസ്റ്റ്ഹാവന്‍ ഫ്യൂണറല്‍ സെമിത്തേരിയില്‍ സംസ്‌ക്കാരചടങ്ങുകള്‍ പൂര്‍ത്തിയാകും.

Address: St Mary's Orthodox Great Church , 14133 Dennis Lane, Farmers Branch,
St Gregorios Orthodox Church, 5130 Locust grove Rd, Garland

വിവരങ്ങള്‍ക്ക്: 214 476 6584, 972 781 6943, 972 754 5209




ശാമുവേല്‍ മാത്യു ജോര്‍ജ് നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക