Image

സംവിധായകന്‍ പ്രശാന്ത് നായര്‍ക്ക് ഫൊക്കാനയുടെ ആദരം

Published on 06 June, 2012
സംവിധായകന്‍ പ്രശാന്ത് നായര്‍ക്ക് ഫൊക്കാനയുടെ ആദരം
വാഷിംഗ്ടണ്‍: "ഡല്‍ഹി ഇന്‍ എ ഡേ' എന്ന ചിത്രത്തിലൂടെ യുവ മലയാളി സംവിധാകരില്‍ ശ്രദ്ധേയനായ പ്രശാന്ത് നായര്‍ക്ക് ഫൊക്കാനയുടെ ആദരം. ഫൊക്കാന വാഷിംഗ്ടണ്‍ റീജിയണല്‍ കമ്മിറ്റിയും വാഷിംഗ്ടണിലെ മലയാളി സമൂഹവും ചേര്‍ന്നാണ് പ്രശാന്തിനെ ആദരിച്ചത്. റോക്‌വില്ലെയിലെ ഷേഡിഗ്രോവില്‍ നടന്ന ദക്ഷിണേഷ്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ചായിരുന്നു ചടങ്ങ്. പ്രശാന്ത്രിന്റെ ഡല്‍ഹി ഇന്‍ എ ഡേ മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

ചടങ്ങില്‍ യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി നിരപുമാ റാവു, പ്രശാന്തിന് ഫലകം നല്‍കി ആദരിച്ചു. ഫൊക്കാന സഹസ്ഥാപകനും മുന്‍ ജനറല്‍ സെക്രട്ടറിയുമായി സണ്ണി വൈക്ലിഫ്, പ്രശാന്ത്രിന്റെ പിതാവും മുന്‍ ഇന്ത്യന്‍ സ്ഥാനപതിയുമായ ഭാസ്കര്‍ ബാലകൃഷ്ണന്‍ ഫൊക്കാനയുടെ 2014ലെ പ്രസിഡന്റ് സ്ഥാനാര്‍ഥി സനില്‍ ഗോപിനാഥ്, ഫൊക്കാന ആര്‍വിപി വിപിന്‍ രാജ്, ഫൊക്കാന ഫൗണ്‌ടേഷന്‍ വൈസ് ചെയര്‍മാന്‍ ഷാഹി പ്രഭാകരന്‍, ദേശീയ സമിതി അംഗം മനോജ് ശ്രീനിലയം, ജേക്കബ് വര്‍ഗീസ്, ഫൊക്കാനയുടെ 2014ലെ ട്രഷറര്‍ സ്ഥാനാര്‍ഥി ബെന്‍ പോള്‍, കെഎജിഡബ്ല്യു പ്രസിഡന്റ് ഷാജു ശിവബാലന്‍, മിനി സത്യദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
സംവിധായകന്‍ പ്രശാന്ത് നായര്‍ക്ക് ഫൊക്കാനയുടെ ആദരം
സംവിധായകന്‍ പ്രശാന്ത് നായര്‍ക്ക് ഫൊക്കാനയുടെ ആദരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക