Image

അമേരിക്കന്‍ എജി സുവിനീര്‍ ശ്രദ്ധേയമാകുന്നു

രാജന്‍ ആര്യപ്പള്ളില്‍ Published on 06 June, 2012
അമേരിക്കന്‍ എജി സുവിനീര്‍ ശ്രദ്ധേയമാകുന്നു
ന്യൂയോര്‍ക്ക്‌: അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ ചരിത്രം, സംഗ്രഹം, അമേരിക്കന്‍ മലയാളി എ.ജി. സഭകളുടെ ചരിത്രം, പതിനഞ്ച്‌ കോണ്‍ഫ്രന്‍സുകളുടെയും വിശദമായ റിപ്പോര്‍ട്ട്‌ എന്നിവയുള്‍പ്പെടിത്തി നിരവധി രചനകളും ചേര്‍ത്ത്‌ പ്രസിദ്ധീകരിച്ച സുവനീര്‍ ശ്രദ്ധേയമാകുന്നു. സോയേ `ജീവന്‍' എന്ന പേരില്‍ പുറത്തിറക്കിയ സുവനീറിന്‌ 206 മള്‍ട്ടികളര്‍ പേജുകളാണുള്ളത്‌. അമേരിക്കന്‍ എ.ജി. മലയാളിസഭകളുടെ ചരിത്രത്തിലെ ആദ്യസുവനീറാണ്‌ `സോയെ'. അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ഇന്ത്യ ഫെലോഷിപ്പ്‌ ഓഫ്‌ നോര്‍ത്തമേരിക്കയാണ്‌ പ്രസാധനത്തിന്‌ നേത്രത്വം നല്‌കിയത്‌.
ഡോക്ടര്‍ ടി. കെ. കോശിവൈദ്യന്‍ എഴുതിയ അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ 98 വര്‍ഷത്തെ ചരിത്രമാണ്‌ സുവിനീറിനെ ഏറെ വ്യത്യസ്‌തമാക്കുന്നത്‌.

ഏതൊരു ചരിത്രാന്വേഷിക്കും ഈ പേജുകളിലൂടെയുള്ള സഞ്ചാരം ആവേശം പകരും.അപൂര്‍വ്വചരിത്രങ്ങള്‍ ഉള്‍പ്പെടുത്തി സുന്ദരമായ ലേ ഔട്ടും ഈ പേജുകളുടെ മനോഹാരിത വര്‍ധിപ്പിക്കുന്നു.

അമേരിക്കന്‍ അസംബ്ലീസ്‌ ഓഫ്‌ ഗോഡിന്റെ ചരിത്രം ബ്രദര്‍ പി.എസ്‌. ഫിലിപ്പെഴുതിയതും എടുത്തുപറയേണ്ടതാണ്‌. അമേരിക്കയിലെ മലയാളി എ.ജി. സഭകകളെ മനസ്സിലാക്കുന്നതിനും അടുത്തറിയുന്നതിനും ഈ ലേഖനം വളരെ സഹായിക്കുന്നു. പ്രൊഫ. സണ്ണി മാത|സ്‌ തയാറാക്കിയിരിക്കുന്ന അമേരിക്കന്‍ എ.ജി. കോണ്‍ഫറന്‍സുകളുടെ ചരിത്രവും എടുത്തു പറയേണ്ടതാണ്‌. 15 കോണ്‍ഫ്രന്‍സ്‌ ഭാരവാഹികളുടെയും ചിത്രങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട്‌ തയ്യാറാക്കുക എന്നത്‌ ലളിതമായ ഒരു പ്രക്രിയയായി കാണാനാവില്ല.

ഈ സുവനീറിന്റെ പ്രസിദ്ധീകരണത്തിനു പിന്നില്‍ കഠിനാധ്വാനികളായ ചിലരുടെ ശ്രമമുണ്ടായി എന്നത്‌ ഓറ്റനോട്ടത്തില്‍ വെളിവാകും. ഉജ്വാലമായ കവര്‍ ചിത്രം, മനോഹരമായ ലേ ഔട്ട്‌, അടുക്കുംചിട്ടയോടുമുള്ള അവതരണം, നിലവാരമുള്ള അച്ചടി ഒക്കെ എടുത്തു പറയേണ്ടതാണ്‌. ക്യാപ്‌റ്റന്‍സ്റ്റാന്‍ലി ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌) ചീഫ്‌ എഡിറ്ററായി പ്രസിദ്ധീകരിച്ച്‌ സുവിനീറിന്റെ പ്രസാധകന്‍കോണ്‍ഫ്രന്‍സ്‌ കണ്‍വീനര്‍ കൂടിയായിരുന്ന റവ. രാജന്‍ ഫിലിപ്പാണ്‌. ഷാജന്‍ ജോണ്‍ ഇടയ്‌ക്കാട്‌, സാജുമാത്യു എന്നിവര്‍ ക്രിയേറ്റീവ്‌ & ഡിസൈന്‍ എഡിറ്റര്‍മാരായി പ്രവര്‍ത്തിച്ചു. കോട്ടയത്ത്‌ നടുവത്രഗ്രാഫിക്‌സില്‍ സജി നടുവത്ര ഡിസൈന്‍ ചെയ്‌ത്‌ ന്യൂയോര്‍ക്കിലെ മീഡിയ മാസ്റ്റേഴ്‌സിലാണ്‌ അച്ചടി നിര്‍വ്വഹിച്ചത്‌.

ന്യൂയോര്‍ക്ക്‌ എ.ജി. സഭാഹാളില്‍ നടന്ന പ്രത്യേക പ്രാര്‍ത്ഥനയ്‌ക്ക്‌ റവ. രാജന്‍ ഫിലിപ്പ്‌ നേതൃത്വം നല്‌കി.

ചീഫ്‌ എഡിറ്റര്‍ ക്യാപ്‌റ്റന്‍ സ്റ്റാന്‍ലി ജോര്‍ജ്‌ ആമുഖപ്രസംഗം നടത്തി. എ.ജി. നോര്‍ത്തമേരിക്കന്‍ ഫെലോഷിപ്പ്‌ പ്രസിഡന്റ്‌ റവ. കെ. പി. ടൈറ്റസ്‌ മുഖ്യ പ്രഭാഷണം നടത്തി.. പ്രൊഫ. സണ്ണി മാ
ത്യുസ്‌ സന്ദേശം നല്‌കി. പാസ്റ്റേഴ്‌സ്‌ വില്‍സന്‍ ജോസ്‌, മാനുവേല്‍ ജോണ്‍സണ്‍, കെ.കെ. ശാമുവേല്‍, കെ.ജെ. ജെയിംസ്‌, ജോര്‍ജ്‌ പി. ചാക്കോ, മാത്യു ഫിലിപ്പ്‌, എം. ജി. ജോണ്‍സണ്‍, കുര്യന്‍ സാമുവേല്‍,പി. ഒ. ഏബ്രഹാം, ജോണ്‍ മാത്യു, വര്‍ഗീസ്‌ മാത്യു, സഹോദരന്മാരായ തോംസണ്‍ വളവില്‍, വി. ജെ. മാത്തുക്കുട്ടി, ബെന്നി ചെറിയാന്‍, ജോമോന്‍ ഗീവര്‍ഗീസ്‌ എന്നിവര്‍ ആശംസാപ്രഭാഷണം നടത്തി.
അമേരിക്കന്‍ എജി സുവിനീര്‍ ശ്രദ്ധേയമാകുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക