Image

ഡോ.മാണി സ്‌കറിയയ്‌ക്ക്‌ പുരസ്‌ക്കാരം

ബിനോയി സെബാസ്റ്റ്യന്‍ Published on 06 June, 2012
ഡോ.മാണി സ്‌കറിയയ്‌ക്ക്‌ പുരസ്‌ക്കാരം
ഡാലസ്‌: ടെക്‌സസ്‌ എ&എം യൂണിവേഴ്‌സിറ്റി പ്രഫസറും കാര്‍ഷീകഗവേഷണരംഗത്തെ പ്രമൂഖ സയന്റിസ്റ്റുമായ ഡോ. മാണി സ്‌ക്കറിയയെ വേള്‍ഡ്‌ മലയാളി കൗണ്‍സില്‍ ആദരിച്ചു. ഡോ. കെ.ജെ.യേശുദാസ്‌ പു്‌സ്‌ക്കാരം സമ്മാനിച്ചു. കൊടിക്കുന്നില്‍ സുരേഷ്‌ എംപി, പത്രപ്രവര്‍ത്തകനും വേള്‍ഡ്‌ മലയാളികൗണ്‍സില്‍ പ്രസിഡന്റുമായ സോമന്‍ ബേബി എന്നിവര്‍ സന്നിഹിതരായിരുന്നു.

ടെക്‌സസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ അഗ്രികള്‍ച്ചര്‍, യൂഎസ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ അഗ്രികള്‍ച്ചര്‍ എന്നിവരുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിട്ടുള്ള ഡോ.മാണി യൂഎസ്‌ ഡിപ്പാര്‍ട്ട്‌മെന്റിലെ വിവിധ പദ്ധതികള്‍ക്കും രോഗപ്രതിരോഗപ്രോജറ്റുകള്‍ക്കും തന്റേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്‌. ടെക്‌സസില്‍ ബുഷ്‌ ഗര്‍ണറായിരുന്ന കാലഘട്ടത്തില്‍ അദേഹത്തിന്റെ കണ്ടെത്തലിന്റെ ഫലമായി ടെക്‌സസ്‌ പെസ്റ്റ്‌ ഡിസിസ്‌ കണ്‍ട്രോള്‍ എന്ന പുതിയ നിയമം തന്നെ പാസാക്കിയിട്ടുണ്ട്‌.

പ്‌ളാന്റ്‌ ചെയ്‌തതിനുശേഷം രണ്ടു വര്‍ഷത്തിനുള്ളില്‍ ഫലം കായ്‌ക്കുന്ന ഓറഞ്ച്‌ തൈകള്‍ (സിട്രസ്‌ വൃക്ഷങ്ങള്‍) സ്വന്തം ഫാമില്‍ വികസിപ്പിച്ചെടുത്തു കൃഷിക്കനുയോജ്യമാക്കി എന്നതാണ്‌ ഡോ മാണിയുടെ മുഖ്യമായ കണ്ടെത്തല്‍. സാധാരണയായി ഇത്‌ നാലു മുതല്‍ അഞ്ചു വര്‍ഷം വരെ എടുക്കും. മാത്രവുമല്ല പരമ്പരാഗത കൃഷിയെക്കാള്‍ മൂന്നിലൊന്നു ചിലവു മാത്രമേ അദേഹത്തിന്റെ രീതിക്കു ചിലവാകു എന്നത്‌ എടുത്തു പറയേണ്ടതാണ്‌. സിട്രസ്‌ കൃഷിയെ ബാധിക്കുന്ന രോഗങ്ങളെ സംബന്ധിച്ചും അദേഹം ഗവേഷണത്തിലാണ്‌.

അമേരിക്കയിലെ വന്‍കിട പ്‌ളാന്റേഷന്‍ കമ്പനികള്‍ അദേഹത്തിന്റെ കൃഷിരീതികള്‍ മനസിലാക്കുന്നതിനായി അദേഹത്തെ സമീപിക്കുന്നുണ്ട്‌.

ഹരിതലോകം എന്ന ആഗോളദര്‍ശനത്തിന്റെ സമഗ്രമായ സഫലീകരണത്തിനായി ശ്രമിക്കുന്ന ഡോ. മാണി സ്‌ക്കറിയ കോട്ടയം അമയന്നൂര്‍ സ്വദേശിയാണ്‌.
ഡോ.മാണി സ്‌കറിയയ്‌ക്ക്‌ പുരസ്‌ക്കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക