കുവൈറ്റ് സിറ്റി: അന്പത്തിമൂന്നു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കുവൈത്ത് എലത്തൂര്‍ അസോസിയേഷന്‍ സ്ഥാപക മെമ്പറും ഉപദേശക സമിതി അംഗവുമായ യൂസഫ് മാട്ടുവയിലിന് യാത്രയയപ്പ് നല്‍കി.
എക്‌സിക്യൂട്ടീവ് മെമ്പര്‍ ഫൈസല്‍ നടുക്കണ്ടിയുടെ മെഹബൂലയിലെ വസതിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് ചേര്‍ന്ന യോഗത്തില്‍ അഡൈ്വസറി ബോര്‍ഡ് അംഗം എന്‍. റഫീക്ക് ആമുഖ പ്രസംഗം നടത്തി. ജോയിന്റ് സെക്രട്ടറി ആലിക്കുഞ്ഞി അധ്യക്ഷ പ്രസംഗവും ജനറല്‍ സെക്രട്ടറി എം.കെ. നാസര്‍ സ്വാഗത പ്രസംഗവും നടത്തി. വൈസ് പ്രസിഡന്റ് മുനീര്‍ മക്കാറി, മീഡിയ സെക്രട്ടറി മുഹമ്മദ് ഇക്ബാല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ എന്‍. ഉനൈസ് , എന്‍.ആര്‍. ആഷിഖ് , മുഹമ്മദ് ഷെരീഫ്, എം. ഫാഹിസ്, മുഹമ്മദ് അസ് ലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. എന്‍. റിഹാബ് നന്ദിയും യൂസഫ് മാട്ടവയില്‍ മറുപടി പ്രസംഗവും നടത്തി. ചടങ്ങില്‍ യൂസഫ് മാട്ടവയിലിന് കുവൈത്ത് എലത്തൂര്‍ അസോസിയേഷന്റെ മൊമെന്റോയും സ്‌നേഹോപഹാരവും കൈമാറി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍