Image

മയക്കുമരുന്ന് കേസില്‍ മകന്‍ കുടുങ്ങുമെന്നായപ്പോള്‍ കോടിയേരി വര്‍ഗീയത ഇളക്കിവിടുന്നു: ചെന്നിത്തല

Published on 19 September, 2020
 മയക്കുമരുന്ന് കേസില്‍ മകന്‍ കുടുങ്ങുമെന്നായപ്പോള്‍ കോടിയേരി വര്‍ഗീയത ഇളക്കിവിടുന്നു: ചെന്നിത്തല


തിരുവനന്തപുരം: അഴിമതിയും സ്വജനപക്ഷപാതവും മറച്ചുവയ്ക്കാന്‍ സി.പി.എമ്മും സര്‍ക്കാരും വര്‍ഗീയത ഇളക്കിവിടുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 
മുഖ്യമന്ത്രിയുടെ ഓഫീസ് കള്ളക്കടത്തുമായി ബന്ധപ്പെട്ട് വിവാദത്തിലേക്ക് വന്നപ്പോള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഒന്നും മിണ്ടിയില്ല. സ്വന്തം മകന്‍ മയക്കുമരുന്ന് കേസില്‍ കുടുങ്ങുമെന്ന് വന്നപ്പോഴാണ് അട്ടിമറി ആരോപണവുമായി വന്നിരിക്കുന്നത്. ആദ്യം എന്നെ ആര്‍.എസ്.എസ് മു്രദകുത്താന്‍ ശ്രമിച്ചു. അത് ഫലിക്കാതെ വന്നു. സി.പി.എം പി.ബി അംഗമാണ് യഥാര്‍ത്ഥ ആര്‍.എസ്.എസുകാരനെന്ന് തെളിഞ്ഞു. അതോടെയാണ് വര്‍ഗീയത ഇളക്കിവിടാന്‍ സി.പിഎം മുന്നോട്ടുവന്നിരിക്കുന്നത്് . 

പച്ചയ്ക്ക വര്‍ഗീയത പറയുന്ന പാര്‍ട്ടിയായി സി.പി.എം മാറി. ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തേണ്ട മുഖ്യമന്ത്രി തന്നെ ചേരിതിരിവ് സൃഷ്ടിക്കുന്നു. അത് ജനം തിരിച്ചറിയുന്നുണ്ട്. കേരളത്തിലെ ജനങ്ങള്‍ക്ക് മുഴുവന്‍ അഴിമതിയും സ്വര്‍ണക്കള്ളക്കത്തും ബോധ്യപ്പെട്ടിട്ടുള്ളത്. കോടിയേരി വര്‍ഗീയത ഇളക്കി കൊടുക്കുന്നത് ബി.ജെ.പിയെ സഹായിക്കാനാണ്. ബി.ജെ.പിക്ക് ഇടമുണ്ടാക്കി കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. 

ശബരിമലയെ യുദ്ധക്കളമാക്കി മാറ്റാനും അവിടെ സംഘര്‍ഷമുണ്ടാക്കാനും ബി.െജ.പിക്ക് അവസരമൊരുക്കിയത് സര്‍ക്കാരാണ്. ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാത്ത ബിജെപിയെ വളര്‍ത്താനാണ് സിപിഎം ശ്രമം. പിന്നീട് ശബരിമല ഇടപെടല്‍ തെറ്റിപ്പോയെന്ന് സിപിഎം പറഞ്ഞു. എന്നാല്‍ ആ തെറ്റില്‍ നിന്ന് ഒരു പാഠവും സിപിഎം പഠിച്ചില്ല. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക