Image

ഫാം ബില്ലില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു; ശിമരാമണി അകാലിദള്‍ എന്‍.ഡി.എ വിട്ടേക്കും

Published on 17 September, 2020
ഫാം ബില്ലില്‍ പ്രതിഷേധം; കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു; ശിമരാമണി അകാലിദള്‍ എന്‍.ഡി.എ വിട്ടേക്കും


ന്യൂഡല്‍ഹി:  കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. വിവാദമായ ഫാം സെക്ടര്‍ ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് രാജി.  ബിജെപി സഖ്യകക്ഷിയായ ശിരോമണി അകാലിദളില്‍ നിന്നുള്ള മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. 

ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചതിന് പിന്നാലെ ഇതിനെ എതിര്‍ക്കുമെന്ന് ഹര്‍സിമ്രത് കൗറിന്റെ ഭര്‍ത്താവും അകാലിദള്‍ നേതാവുമായ സുഖ്ബിര്‍ ബാദല്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ രാജി. ഹര്‍സിമ്രതും സുഖ്ബിര്‍ ബാദലും മാത്രമാണ് ലോക്സഭയിലെ അകാലിദള്‍ അംഗങ്ങള്‍. 

ബില്ലിനെതിരെ പഞ്ചാബ്, ഹരിയാണ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്നുണ്ട്. ഈ പ്രതിഷേധങ്ങള്‍ അവഗണിച്ചാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ലോക്സഭയില്‍ ബില്ലിനെതിരെ വോട്ട് ചെയ്യാനാണ് അകാലിദള്‍ തീരുമാനം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക