കേരളത്തില്‍ ഓണമാഘോഷിക്കാന്‍ കൊച്ചിയില്‍ തന്റെ വീട്ടില്‍ എത്തിയിരുന്ന തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും കാമുകനും സംവിധായകനുമായ വിഘ്നേഷ് ശിവനും ഗോവയിലേക്ക് പോയതായി കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇരുവരും ഗോവയില്‍ വെക്കേഷന് ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും നയന്‍താര സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നയന്‍താരയുടെ അമ്മ ഓമന കുര്യത്തിന്റെ പിറന്നാളിന് സര്‍പ്രൈസ് ആഘോഷവുമായി വിഘ്നേഷ് ശിവനും കുടുംബവും എത്തിയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഇരു കുടുംബങ്ങളും ഗോവയിലെ കാന്‍ഡോലിം ബീച്ചില്‍ അവധി ആഘോഷത്തിലാണ്. അവിടെ വെച്ച് തന്നെയാണ് ഓമന കുര്യന് പിറന്നാള്‍ സര്‍പ്രൈസ് വിഘ്നേഷും കുടുംബവും ഒരുക്കിയത്. ഹാപ്പി ബെര്‍ത്ത് ഡേ മിസിസ് കുര്യന് എന്നെഴുതിയ കേക്ക് ഓമന കുര്യന് മുറിക്കുന്ന ചിത്രങ്ങള്‍ വിഘ്നേഷ് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുള്ളത്. വിഘ്നേഷിന്റെ അമ്മ മീന കുമാരിയും നയന്‍താരയും ചിത്രത്തില്‍ ഒപ്പമുണ്ട്. ഹാപ്പി ബെര്‍ത്ത് ഡേ എന്റെ പ്രിയ്യപ്പെട്ട അമ്മു എന്ന് കുറിച്ചുകൊണ്ടാണ് വിഘ്നേഷ് ചിത്രം പങ്കുവെച്ചിരിക്കുന്നത്