Image

അബുദാബിയില്‍ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു

Published on 15 September, 2020
അബുദാബിയില്‍ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു
അബുദാബി:  അബുദാബിയില്‍ രണ്ടു വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ടു മലയാളി യുവാക്കള്‍ മരിച്ചു.  കണ്ണൂര്‍ പാപ്പിനിശ്ശേരി പാറക്കലിലെ പരേതനായ പണിക്കര്‍ കത്തമ്പുവിന്റെയും ശാന്തയുടെയും മകന്‍ അനില്‍കുമാറും (42) കൊല്ലം മീയ്യണ്ണൂര്‍ പുത്തന്‍വീട്ടില്‍ രാജേന്ദ്രന്‍പിള്ളയുടെയും സരസമ്മയുടെയും മകന്‍ രഞ്ജിതും (32) ആണു മരിച്ചത്. .

അബുദാബി ഡ്രീം മെറ്റല്‍സില്‍ പ്രൊഡക്ഷന്‍ മാനേജറായിരുന്നു അനില്‍കുമാര്‍. ഭാര്യ: നിത്യ. മക്കള്‍: നിഹാര, നീരവ്. സഹോദരങ്ങള്‍: അനിത പറശ്ശിനി, പി.സി. അജയന്‍ (ആര്‍ ബാങ്ക് മാനേജര്‍, മാങ്കടവ് ശാഖ), അജിത കുന്നനങ്ങാട്. മൃതദേഹം ഇന്ന് (ചൊവ്വ) രാവിലെ 9  മുതല്‍ 9.30 വരെ പാറക്കല്‍ സി.കണ്ണന്‍ സ്മാരക വായനശാലയില്‍ പൊതുദര്‍ശനത്തിന് ശേഷം 10 ന് സമുദായ ശ്മശാനത്തില്‍ സംസ്കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇത്തിഹാദ് എയര്‍ബേയ്‌സില്‍ കേറ്ററിങ് ജോലിക്കാരനായ രഞ്ജിത് ജോലി കഴിഞ്ഞു താമസസ്ഥലത്തേക്കു പോകാന്‍ റോഡ് മറികടക്കുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു.കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം.

7 വര്‍ഷമായി വിദേശത്തായിരുന്ന രഞ്ജിത് കഴിഞ്ഞ ഡിസംബറില്‍ വിവാഹത്തിനായി നാട്ടിലെത്തിയിരുന്നു. സംസ്കാരം ഇന്ന് രാവിലെ 7.30ന് വീട്ടുവളപ്പില്‍ നടക്കും. ഭാര്യ ശ്രീലക്ഷ്മി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക