Image

സി.സി.എഫ്‌ കോണ്‍ഫറന്‍സ്‌ ജൂണ്‍ 22,23,24 തീയതികളില്‍

ജോയിച്ചന്‍ പുതുക്കുളം Published on 05 June, 2012
സി.സി.എഫ്‌ കോണ്‍ഫറന്‍സ്‌ ജൂണ്‍ 22,23,24 തീയതികളില്‍
ഷിക്കാഗോ: ഷിക്കാഗോയിലെ മലയാളി പെന്തക്കോസ്‌ത്‌ യുവജനങ്ങളുടെ സംയുക്ത വേദിയായ ഷിക്കാഗോ ക്രിസ്‌ത്യന്‍ ഫെല്ലോഷിപ്പിന്റെ (സി.സി.എഫ്‌) ഈ വര്‍ഷത്തെ കോണ്‍ഫറന്‍സ്‌ ജൂണ്‍ 22 മുതല്‍ 24 വരെ നടക്കും. വെള്ളി, ശനി ദിവസങ്ങളില്‍ 900 നോര്‍ത്ത്‌ വൂള്‍ഫ്‌ റോഡിലുള്ള നോര്‍ത്ത്‌ വെസ്റ്റ്‌ അസംബ്ലീസ്‌ ഓഫ്‌ ഗോഡ്‌ ചര്‍ച്ചിലും, ഞായറാഴ്‌ച 2065 ഹാഫ്‌ ഡേ റോഡിലുള്ള ട്രിനിറ്റി ചാപ്പലിലുമാണ്‌ യോഗങ്ങള്‍ നടക്കുന്നത്‌.

പ്രശസ്‌ത സുവിശേഷ പ്രസംഗകന്‍ അനിസണ്‍ കെ. ശാമുവേല്‍ ആണ്‌ ഈവര്‍ഷത്തെ മുഖ്യാതിഥി. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കണ്‍വെന്‍ഷനുകള്‍, കോണ്‍ഫറന്‍സുകള്‍, ക്രൂസേഡുകള്‍ മുഖേന ശക്തമായി ദൈവം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ബ്ര. അനിസണ്‍ ഷിക്കാഗോയിലെ മലയാളികള്‍ക്കും സുപരിചിതനാണ്‌.

ഷിക്കാഗോയിലെ എല്ലാ മലയാളി പെന്തക്കോസ്‌ത്‌ സഭകളും സംയുക്തമായാണ്‌ ഈ മീറ്റിംഗുകള്‍ നടത്തുന്നത്‌. പല സഭാ വിഭാഗങ്ങളിലുമുള്ള ഒരുപറ്റം ചെറുപ്പക്കാര്‍ ആണ്‌ സിസിഎഫിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നത്‌.

പാസ്റ്റര്‍ ജിജു ഉമ്മന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ കോണ്‍ഫറന്‍സിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. ലിജോ ജോര്‍ജ്‌, സ്റ്റാന്‍ലി ജോസഫ്‌ എന്നിവര്‍ ഇംഗ്ലീഷ്‌, മലയാളം സംഗീത ശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‌കും.

ഷിക്കാഗോയിലെ എല്ലാ വിശ്വാസികളും യോഗങ്ങളില്‍ സംബന്ധിക്കണമെന്ന്‌ സി.സി.എഫ്‌ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍ 224 280 8023, ccfchicago.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക