ബ്ലാക്ക് വില്‍, സൗത്ത് കരലിന: ഒന്നര ദശാബ്ദമായി ഇവിടെ കണ് വീനിയന്‍സ് സ്റ്റോര്‍ നടത്തുന്ന അശ്വിനിഭായി പട്ടേല്‍, 60, ചൊവ്വാഴ്ച വെടിയേറ്റു മരിച്ചു.
മോഷണ ശ്രമത്തിനിടെയാണുകൊലപാതകമെന്ന് പോലീസ് അറിയിച്ചു. പുലര്‍ച്ചെ 6:45-നു എത്തിയ കസ്റ്റമറാണു മ്രുത്ദേഹം കണ്ടത്. അയാള്‍ ഉടനെ പോലീസിനെ വിളിച്ചു.
സംഭവസ്ഥലത്തു നിന്ന് ഒന്‍പത് മൈല്‍ അകലെയുള്ള ഡെന്മാര്ക്ക് ടൗണില്‍ കഴിഞ്ഞ നവംബറില്‍ കിരണ്‍ പട്ടേല്‍, ചിറാഗ് പട്ടേല്‍ എന്നിവരെ കൊലപ്പെടുത്തിയതിന്റെ ഓര്‍മകള്‍ മങ്ങാതെതുടരുമ്പോഴാണു ഈ കൊലപാതകം.