Image

തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ പൂരം -2012 ആഘോഷിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 05 June, 2012
തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ പൂരം -2012 ആഘോഷിച്ചു
കുവൈറ്റ്‌: തൃശൂര്‍ നിവാസികളുടെ കൂട്ടായ്‌മയായ തൃശൂര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച പൂരം 2012 ഖൈത്താന്‍ കമ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ട്രാസ്‌ക്‌ പ്രസിഡന്റ്‌ അജിത്‌ മേനോന്‍ ഉദ്‌ഘാടനം ചെയ്‌തു. വനിതാവേദി പ്രസിഡന്റ്‌ കൊച്ചുറാണി വിന്‍സെന്റ്‌ കളിക്കളം പ്രസിഡന്റ്‌ രാഹുല്‍ രാജേന്ദ്രന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

ജനറല്‍ സെക്രട്ടറി ബിജു കടവി അസോസിയേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. അസോസിയേഷന്‍ നടപ്പിലാക്കിവരുന്ന ഭവന പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു അംഗങ്ങളായ മജീദ്‌, ശശിധരന്‍ എന്നിവര്‍ക്ക്‌ പ്രസിഡന്റ്‌ അജിത്‌ മേനോന്‍ വിതരണം ചെയ്‌തു. സാമൂഹ്യക്ഷേമ വകുപ്പ്‌ കണ്‍വീനര്‍ ഇഖ്‌ബാല്‍ ഈ വര്‍ഷത്തെ പ്രവര്‍ത്തന പദ്ധതികള്‍ വിശദീകരിച്ചു. പരിപാടിയുടെ ഭാഗമായി വിവിധ കലാപരിപാടികളും തൃശൂര്‍ പൂരത്തിന്റെ വെടിക്കെട്ടും അരങ്ങേറി.

പൂരത്തോടനുബന്ധിച്ച്‌ നടത്തിയ നാടന്‍ ഭക്ഷണശാല അംഗങ്ങള്‍ക്ക്‌ ഗൃഹാതുരത്വം നല്‍കി. വനിതാവേദി സെക്രട്ടറി പ്രിയ മണികണ്‌ഠന്‍, ട്രഷറര്‍ ലിസി വില്‍സണ്‍, ജോയിന്റ്‌ ട്രഷറര്‍-മീഡിയ കോ-ഓര്‍ഡിനേറ്റര്‍ സനോജ്‌ സഹദേവന്‍ എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. കലാവിഭാഗം കണ്‍വീനര്‍ സ്റ്റീഫന്‍ സ്വാഗതവും ട്രഷററ്‌ ജിജോ സണ്ണി നന്ദിയും പറഞ്ഞു.
തൃശൂര്‍ അസോസിയേഷന്‍ ഓഫ്‌ കുവൈറ്റ്‌ പൂരം -2012 ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക