Image

നാനി ചിത്രം "വി"യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 09 September, 2020
നാനി ചിത്രം "വി"യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

നാനി, സുധീര്‍ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.

മോഹനകൃഷ്ണ ഇന്ദ്രഗന്തിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ചിത്രത്തിന് അമിത് ത്രിവേദിയാണ് സംഗീതം നല്‍കുന്നത്.ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പി. ജി. വിന്ദയാണ്.


നാനിയുടെ 25-ാമത്തെ ചിത്രമാണിത്. കരിയറില്‍ ആദ്യമായി ഒരു നെഗറ്റീവ് വേഷം അദ്ദേഹം അവതരിപ്പിക്കുന്നു.

ജഗപതി ബാബു,വെന്നേല കിഷോര്‍,നാസര്‍, പ്രിയദര്‍ശി, ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജു ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈമില്‍ കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക