ഹരിതോര്‍ജത്തില്‍ ശ്രദ്ധയൂന്നി ഫ്രാന്‍സിന്റെ രക്ഷാ പാക്കേജ്
EUROPE
05-Sep-2020
EUROPE
05-Sep-2020

പാരീസ്: കൊറോണകാലത്തെ പ്രതിസന്ധി മറികടക്കാന്‍ ഫ്രാന്‍സ് നൂറു ബില്യണ്‍ യൂറോയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചു. ഹരിതോര്‍ജ പദ്ധതികള്‍ക്കാണ് ഇതില്‍ പ്രധാന്യം നല്‍കിയിരിക്കുന്നത്.
ഫ്രാന്‍സ് റീലോഞ്ച് എന്ന പേരിലുള്ള പദ്ധതിയില്‍ ഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ തടയുന്നതിനും വ്യവസായങ്ങള്‍ക്ക് നികുതി ഇളവുകള്‍ നല്‍കുന്നതിനും നിര്‍ദേശങ്ങളുണ്ട്. പാക്കേജില്‍ നാല്‍പ്പതു ശതമാനം തുകയും ലഭിക്കേണ്ടത് യൂറോപ്യന്‍ യൂണിയന്‍ റിക്കവറി ഫണ്ടില്‍നിന്നാണ്.
.jpg)
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള സമയത്ത് ഫ്രഞ്ച് സമ്പദ് വ്യവസ്ഥയില്‍ 13.8 ശതമാനത്തിന്റെ ചുരുക്കമാണ് രേഖപ്പെടുത്തിയത്. രണ്ടാം ലോക യുദ്ധത്തിനുശേഷം രാജ്യം സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ചുരുക്കമാണിത്.
റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments