കുവൈറ്റ് സിറ്റി: തൃശൂര്‍ സ്വദേശി കുവൈറ്റില്‍ ഹൃദയാഘാതം മൂലം മരിച്ചു. വലപ്പാട് വെണ്ണിക്കല്‍ പടിഞ്ഞാറെപുരക്കല്‍ വി.കെ. ഉണ്ണികൃഷ്ണന്‍ (54) ആണ് മരിച്ചത്. ഓട്ടോമൊബൈല്‍ വര്‍ക് ഷോപ്പ് ജീവനക്കാരനായിരുന്ന ഉണ്ണികൃഷ്ണന്‍, തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് അംഗമാണ്.
മൃതദേഹം നാട്ടിലെത്തിക്കും.
ഭാര്യ: ജിജി. മകള്‍: കൃഷ്ണജ.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍