Image

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ കൊറോണക്കാലത്തെ മാവേലി

സന്തോഷ് പിള്ള Published on 02 September, 2020
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ  കൊറോണക്കാലത്തെ മാവേലി
സ്വര്‍ഗത്തേക്കാള്‍ മനോഹരമായ സുതലം എന്ന ലോകത്തുനിന്നും ചിങ്ങമാസത്തിലെ തിരുവോണനാളില്‍ പ്രജകളെ സന്ദര്‍ശിക്കുവാന്‍ മഹാബലി വര്‍ഷങ്ങള്‍ തോറും എത്താറുണ്ട്. മാവേലിയെ വരവേല്‍ക്കാന്‍ പൂക്കളമിട്ട്, പുതുവസ്ത്രങ്ങള്‍ ധരിച്ച് , പുന്നെല്ലിന്‍ ചോറുകൊണ്ട് സദ്യ ഒരുക്കി, ആഹ്ലാദ തിമര്‍പ്പോടെ ലോകമെമ്പാടും ഉള്ള മലയാളികള്‍ കാത്തിരിക്കുന്നു. പക്ഷെ, ഈ വര്‍ഷം, കോവിഡ് എന്ന ഭീകരന്‍, സംഹാരതാണ്ഡവമാടി മാലോകരെ എല്ലാം മരണഭയത്താല്‍ വിറപ്പിച്ചു നിറുത്തിയിരിക്കുന്നു. ആഘോഷങ്ങളില്ല, ആള്‍ ക്കൂ ട്ടങ്ങളില്ല്, ഓണപൂക്കളമില്ല, മുഖം മൂടി ധരിക്കുന്നതു കൊണ്ട് പരസ്പരം തിരിച്ചറിയാന്‍ പോലും സാധിക്കുന്നില്ല.

പ്രജകളെ അത്യധികം സ്‌നേഹിക്കുന്നതു കൊണ്ടാണല്ലോ, മഹാബലി ചക്രവര്‍ത്തി എല്ലാവര്‍ഷവും സന്ദര്‍ശനം നടത്തുന്നത് . സാമൂഹ്യ അകലത്താല്‍ ഒറ്റപെട്ടിരിക്കുന്ന പ്രജകള്‍ക്ക് , തന്റെ സന്ദര്‍ശനത്താല്‍ സന്തോഷം പകരുവാന്‍ മഹാബലി, ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രം സന്ദര്‍ശിച്ചു. അ ദ്ദേഹത്തെ വരവേല്‍ക്കാന്‍, ക്ഷേത്രത്തിനുള്ളില്‍ വാദ്യഘോഷങ്ങളുമായി, സാമൂഹ്യ അകലംലിച്ചും, മുഖംമൂടി ധരിച്ചും കലാകാരന്മാര്‍ അണിനിരന്നു. അതിനോടൊപ്പം അരങ്ങേറിയ കലാപരിപാടികള്‍, സൂമിലൂടെ തത്സമയപ്രക്ഷേപണവും ഉണ്ടായിരുന്നു, ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ ഡോക്ടര്‍ വിശ്വനാഥ കുറു പ്പാണ് ഉല്‍ഘാടനം ചെയ്തത് . ഡാലസ്സിലെ ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ എല്ലാവര്‍ഷവും, 500 ല്‍ പരം ഭക്തജനങ്ങള്‍ ആസ്വദിക്കുന്ന വിഭവസമൃദ്ധമായ ഓണസദ്യ, ഈ വര്‍ഷം, രോഗ വ്യാപനം തടയുന്നതിനായി നടത്തേണ്ടതില്ല എന്ന് കമ്മറ്റി അംഗങ്ങള്‍ തീരുമാനിക്കുകയുണ്ടായി. 

ഇപ്പോള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന മഹാമാരിയില്‍ നിന്നും എത്രയും വേഗം മാനവരാശി മുക്തിനേടട്ടെ എന്ന ആശീര്‍ വാദം നല്കിയിട്ടാണ് മഹാബലി ചക്രവര്‍ത്തി തിരികെപ്പോയത്.

ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ  കൊറോണക്കാലത്തെ മാവേലി
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ  കൊറോണക്കാലത്തെ മാവേലി
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ  കൊറോണക്കാലത്തെ മാവേലി
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ  കൊറോണക്കാലത്തെ മാവേലി
ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിൽ  കൊറോണക്കാലത്തെ മാവേലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക