Image

മറിയാമ്മ ചാക്കോ (84) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി

Published on 30 August, 2020
മറിയാമ്മ ചാക്കോ (84) സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി
സ്റ്റാറ്റന്‍ഐലന്‍ഡ് : പത്തനംതിട്ട മാക്കാംകുന്ന് കരീലമണ്ണില്‍ പരേതനായ റിട്ട. അധ്യാപകന്‍ കെ.ജി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (84) ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്‍ഡില്‍ നിര്യാതയായി. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്കൂള്‍ റിട്ട. അധ്യാപികയായിരുന്നു. വയലത്തല തേവര്‍കാട്ടില്‍ കുടുംബാഗമാണ്. മക്കളോടൊപ്പം ദീര്‍ഘകലമായി  സ്റ്റാറ്റന്‍ഐലന്‍ഡില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു.സ്റ്റാറ്റന്‍ഐലന്‍ഡ് മാര്‍ത്തോമ ഇടവകാഗമാണ്.

മക്കള്‍: ഗീവര്‍ഗീസ് ചാക്കോ, തോമസ് കെ. ചാക്കോ, അലക്‌സ് കെ. ചാക്കോ. മരുമക്കള്‍: ആഷാ ഗീവര്‍ഗീസ്, മജ്ഞു സൂസന്‍ തോമസ്, പ്രതീ അലക്‌സ്. എല്ലാവരും ന്യൂയോര്‍ക്ക്.

ടി. വി. ജോണ്‍, ആലീസ്, സാറാമ്മ തോമസ്, ലില്ലിക്കുട്ടി സ്റ്റീഫന്‍, പരേതരായ ശോശാമ്മ വര്‍ഗീസ്, ടി.എ. കോശി, ടി.വി. തോമസ് എന്നിവര്‍ സഹോദരങ്ങളാണ്.

സംസ്കാരം പിന്നീട് സ്റ്റാറ്റന്‍ഐലന്‍ഡില്‍ നടക്കും.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക