Image

നെവാഡയിലെ 25-കാരനു രണ്ടാം വട്ടവും കോവിഡ് വന്നത് ആശങ്ക ഉണര്‍ത്തുന്നു

Published on 29 August, 2020
നെവാഡയിലെ 25-കാരനു രണ്ടാം വട്ടവും കോവിഡ് വന്നത് ആശങ്ക ഉണര്‍ത്തുന്നു

നെവാഡ നിവാസിയായ ഇരുപത്തിയഞ്ചുകാരന്‍, കോവിഡ് ഒരിക്കല്‍ വന്ന് ഭേദമായ ശേഷം വീണ്ടും വരുന്ന അമേരിക്കയിലെ ആദ്യ വ്യക്തിയായി.

തൊണ്ടവേദന, മനംപുരട്ടല്‍, വയറിളക്കം, ചുമ, തലവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 18 നു നടത്തിയ പരിശോധനയിലായിരുന്നു ഇയാള്‍ക്ക് മുന്‍പ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ 27 ആയപ്പോള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാതാവുകയും മേയ് മാസത്തിലെ രണ്ട് പരിശോധനയിലും കോവിഡ് നെഗറ്റീവ് എന്ന് ഫലം വരികയും ചെയ്തിരുന്നു.

എന്നാല്‍, മേയ് 31 ആയപ്പോള്‍ വീണ്ടും സമാനമായ ലക്ഷങ്ങള്‍ക്ക് പുറമേ പനിക്കും തലകറക്കത്തിനും കൂടി ചികിത്സ തേടേണ്ടി വന്നു. അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന്ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇത്തവണ പേശികള്‍ക്ക് അസഹ്യമായ വേദനയും ചുമയും ശ്വാസതടസ്സവും നേരിട്ടിരുന്നു.

ഇത്ര ചുരുങ്ങിയ സമയംകൊണ്ട് ഒരാളില്‍ വീണ്ടും രോഗം വന്ന സാഹചര്യത്തില്‍പ്രതിരോധ വാക്‌സിന്‍ എത്ര നാള്‍ ഫലം നല്‍കുമെന്ന സംശയം ഉയര്‍ത്തുന്നതായി നൊവാഡ സ്റ്റേറ്റ് പബ്ലിക് ഹെല്ത്ത് ലബോറട്ടറി മേധാവി ഡോ.മാര്‍ക് പാന്‍ഡോറി അഭിപ്രായപ്പെട്ടു. എന്നാല്‍ ഇതൊരു ഒറ്റപ്പെട്ട കണ്ടെത്തല്‍ ആയേക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനെ ഒരിക്കലും പൊതുവായൊരു പ്രതിഭാസമായി കണക്കാക്കാന്‍ കഴിയില്ല.

ഗവേഷകര്‍ നടത്തിയ പുതിയ പഠനങ്ങള്‍ പ്രകാരം ഹോങ്കോങ്ങിലെ മുപ്പത്തിമൂന്നുകാരനിലാണ്ലോകത്താദ്യമായിരോഗം ഭേദപ്പെട്ട ശേഷം വീണ്ടും വന്നത്.നെതര്‍ലന്‍ഡ്‌സിലും ബെല്‍ജിയത്തിലും ഇതുപോലെ ഓരോ കേസുകള്‍ കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

എ.സി. മുറികളും കൊറോണക്ക് അനുകൂലം

വരണ്ട വായുവും എ സി മുറികളും കോറോണവൈറസ് പടരാന്‍ സാഹചര്യം ഒരുക്കുമെന്ന് ഇന്ത്യന്‍- ജര്‍മന്‍ ഗവേഷക സംഘം. ലോക്ഡൗണിന് ശേഷം ആളുകള്‍ ഓഫീസിലേക്കും കുട്ടികള്‍ സ്‌കൂളിലേക്കും പോയി തുടങ്ങിയ സാഹചര്യത്തില്‍ ഈ അറിവ് ആശങ്ക ജനിപ്പിക്കുന്നു. അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് വായുവിലൂടെ പകരുന്ന രോഗങ്ങളിലുള്ള പങ്ക് പണ്ടേ തെളിയിക്കപ്പെട്ടതാണ്. പന്നിപ്പനിയും ഇങ്ങനെ പടരും.വരണ്ട അന്തരീക്ഷത്തില്‍ വൈറസ് തുള്ളി ചുരുങ്ങുകയും രോഗം പകരാനുള്ള സാധ്യത കൂടുകയും ചെയ്യും.

എന്നാല്‍ , ഈര്‍പ്പമുള്ള പ്രതലത്തില്‍ വൈറസ് തുള്ളിക്ക് കൂടുതല്‍ ഭാരം ഉണ്ടായിരിക്കുകയും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്കുള്ള ഗമനം സുഗമമാകാതെ വരികയും തന്മൂലം രോഗശാധ്യത കുറയുകയും ചെയ്യും.
മുറികളിലെ ഈര്‍പ്പത്തിന്റെ അളവ് നാല്പത് ശതമാനത്തിനും അറുപത് ശതമാനത്തിനും ഇടയിലായിരിക്കാന്‍ ശ്രദ്ധിക്കണമെന്നാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. ജോലി സ്ഥലങ്ങളിലും സ്‌കൂളുകളിലും ജനാലകള്‍ തുറന്നിടണമെന്നും ആരോഗ്യ വകുപ്പ് പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക